ദുബൈ: ജബല്‍ അലി റേസ് കോഴ്സില്‍ നടന്ന സാഹസികത നിറഞ്ഞ സ്പാര്‍ട്ടന്‍ റേസില്‍ പങ്കെടുക്കാന്‍ ആയിരങ്ങളത്തെി. ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമും മത്സരത്തില്‍ പങ്കാളിയായി. മത്സരം വീക്ഷിക്കാന്‍ യു.എ.ഇ വൈസ്പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമും എത്തിയിരുന്നു.
കൃത്രിമമായുണ്ടാക്കിയ പ്രതിബന്ധങ്ങള്‍ നേരിട്ട് ആളുകള്‍ മുന്നേറുന്ന തരത്തിലാണ് മത്സരയോട്ടം ഒരുക്കിയിരുന്നത്. മത്സരത്തിന്‍െറ ഭാഗമായി മണലിലൂടെയും ചെളിയിലൂടെയും വെള്ളത്തിലൂടെയും ആളുകള്‍ക്ക് ഓടേണ്ടിവരും. ഇതിന് പുറമെ ഭാരം ചുമന്ന് ഓടുകയും ഉയരങ്ങള്‍ കീഴടക്കുകയും വേണം. എക്സ് ദുബൈ സംഘടിപ്പിക്കുന്ന യു.എ.ഇയിലെ രണ്ടാമത് സ്പാര്‍ട്ടന്‍ റേസാണ് വെള്ളിയാഴ്ച നടന്നത്. കഴിഞ്ഞവര്‍ഷം അഞ്ച് കിലോമീറ്റര്‍ ട്രാക്കാണ് സജ്ജീകരിച്ചിരുന്നതെങ്കില്‍ ഇത്തവണ 13 കിലോമീറ്ററായി വര്‍ധിപ്പിച്ചു. ഇത്തവണ 30 പ്രതിബന്ധങ്ങള്‍ ഒരുക്കിയിരുന്നത്. കഴിഞ്ഞതവണ 20 ആയിരുന്നു. ജൂനിയര്‍ മത്സരാര്‍ഥികള്‍ക്കായി 1.8 കിലോമീറ്റര്‍ ട്രാക്കില്‍ 12 പ്രതിബന്ധങ്ങള്‍ ഉണ്ടായിരുന്നു.
സ്ത്രീകളും പുരുഷന്മാരും കുട്ടികളും ഉള്‍പ്പെടെ 5000ഓളം പേര്‍ മത്സരത്തില്‍ പങ്കെടുത്തുവെന്നാണ് കണക്ക്. ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം 13 കിലോമീറ്റര്‍ മത്സരം പൂര്‍ത്തിയാക്കി. പരിപാടി വീക്ഷിക്കാനത്തെിയ ശൈഖ് മുഹമ്മദിന് ശൈഖ് ഹംദാന്‍ മത്സരത്തെക്കുറിച്ച് വിശദീകരിച്ചു. ആളുകളുടെ ഓട്ടം അദ്ദേഹം കൗതുകപൂര്‍വം നോക്കിനില്‍ക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.