ദുബൈ: അല്‍ സഫ റോഡില്‍ പൂര്‍ത്തിയായ ‘സിറ്റി വാക്’ രണ്ടാംഘട്ട പദ്ധതി പ്രദേശത്ത് യു.എ.ഇ വൈസ്പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം സന്ദര്‍ശനം നടത്തി. ലോകോത്തര നിലവാരത്തിലുള്ള ഷോപ്പിങ് കേന്ദ്രങ്ങളും വിനോദോപാധികളുമാണ് ‘സിറ്റി വാക്’ പദ്ധതിയില്‍ ഒരുക്കിയിരിക്കുന്നത്.
ശൈഖ് സായിദ് റോഡിനും അല്‍ വാസല്‍ റോഡിനുമിടയില്‍ ദുബൈ മാള്‍ ഇന്‍റര്‍ചേഞ്ചിന് സമീപമാണ് സിറ്റി വാക്. യൂറോപ്യന്‍ വാസ്തുശില്‍പന മാതൃകയിലാണ് കെട്ടിടങ്ങള്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്. 10 ദശലക്ഷം ചതുരശ്ര അടി വിസ്തൃതിയില്‍ സംവിധാനിച്ചിരിക്കുന്ന സിറ്റി വാക്കില്‍ 200ലധികം ലോകപ്രശസ്ത ബ്രാന്‍ഡുകളുടെ റീട്ടെയില്‍ കേന്ദ്രങ്ങളുണ്ട്.
പൂര്‍ണമായും ഹരിത മാനദണ്ഡങ്ങള്‍ പാലിച്ചാണ് കെട്ടിടങ്ങള്‍ നിര്‍മിച്ചിരിക്കുന്നത്.
ഇതിന് പുറമെ റസ്റ്റോറന്‍റുകള്‍, കഫേകള്‍, സിനിമ തിയറ്ററുകള്‍, പഞ്ചനക്ഷത്ര ഹോട്ടല്‍ എന്നിവയും പദ്ധതിയുടെ ഭാഗമാണ്്. ആധുനിക മെഡിക്കല്‍ സെന്‍ററും നിര്‍മിച്ചിട്ടുണ്ട്. 3000ഓളം അപൂര്‍വയിനം സസ്യങ്ങളും മൃഗങ്ങളും ഉള്‍ക്കൊള്ളുന്ന ബയോഡോമാണ് പദ്ധതിയുടെ പ്രധാന ആകര്‍ഷണം. കുട്ടികള്‍ക്ക് ഉല്ലസിക്കാന്‍ നിരവധി ഗെയിമുകളും സംവിധാനിച്ചിട്ടുണ്ട്. ദുബൈ ഉപഭരണാധികാരി ശൈഖ് മക്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമും സന്ദര്‍ശനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.