ദുബൈ: ശാന്തപുരം അല്‍ ജാമിയ ഇസ്ലാമിയ കോളേജ് യു.എ.ഇ പൂര്‍വ്വ വിദ്യാര്‍ഥി സംഗമം ജനുവരി ആറിന് വെള്ളിയാഴ്ച്ച ദുബൈ ഗള്‍ഫ് മോഡല്‍ സ്കൂളില്‍ നടക്കും. "ഓര്‍മ്മക്കൂട്" എന്ന തലക്കെട്ടില്‍ നടക്കുന്ന സംഗമത്തില്‍ വൈവിധ്യങ്ങളായ പരിപാടികളാണ് ഒരുക്കുന്നതെന്ന് പ്രസിഡന്‍റ് സീതി പടിയത്ത്, സംഗമം കണ്‍വീനര്‍ അബുലൈസ് എന്നിവര്‍ അറിയിച്ചു.
ഉച്ചക്ക് 12 മണി മുതല്‍ രാത്രി എട്ടു മണി വരെയാണ് പരിപാടി. ഡോ.അബ്ദുസ്സലാം വാണിയമ്പലം , വി.കെ.അലി ,എം.കെ മൂസ മൗലവി, മമ്മുണ്ണി മൗലവി തുടങ്ങിയവര്‍ പങ്കെടുക്കും.
നാട്ടിലും വിദേശത്തുമുള്ള പ്രമുഖരായ പൂര്‍വ വിദ്യാര്‍ഥികള്‍, അധ്യാപകര്‍, അലുംനി ഭാരവാഹികള്‍ തുടങ്ങിയവര്‍ സംബന്ധിക്കും
ഗാനമേള, ഗസല്‍, കിഡ്സ് കോര്‍ണര്‍, സ്കിറ്റ്, ഓര്‍മ്മക്കൂട് ടോക് ഷോ , "അലുംനി വര്‍ത്തമാനവും ഭാവിയും" എന്ന വിഷയത്തില്‍ ചര്‍ച്ച, പ്രതിഭകളെ ആദരിക്കല്‍ , ഓപ്പണ്‍ കാന്‍വാസ്, പാട്ടും വരയും , കുട്ടികളുടെ കലാ പരിപാടികള്‍, കോല്‍കളി തുടങ്ങിയവയുമുണ്ടാകും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 050 1769272
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.