ആരോഗ്യ ഇന്‍ഷുറന്‍സ്: പിഴ കൂടാതെ  പോളിസിയെടുക്കാന്‍ രണ്ടു ദിവസം കൂടി

ദുബൈ: നിര്‍ബന്ധിത ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ പിഴ കൂടാതെ അംഗമാവാന്‍ മൂന്നു ദിവസങ്ങള്‍ മാത്രം അവശേഷിക്കേ 98 ശതമാനം പേരും പദ്ധതിയില്‍ ചേര്‍ന്നതായി ദുബൈ ഹെല്‍ത് അതോറിറ്റി വ്യക്തമാക്കി. അവശേഷിക്കുന്ന 80000 പേര്‍ ഇന്‍ഷുറന്‍സ് എടുക്കാത്ത പക്ഷം ജനുവരി ഒന്നു മുതല്‍ പിഴ നല്‍കാന്‍ ബാധ്യസ്ഥരാവും.  പോളിസി എടുക്കാനുള്ളവരുടെയും അന്വേഷകരുടെയും വന്‍ തിരക്കാണ് ഇന്‍ഷുറന്‍സ് ഏജന്‍സികളില്‍. കുറഞ്ഞ ദിവസങ്ങള്‍ക്കിടയില്‍ എത്തിയ കൂടുതല്‍ അപേക്ഷകള്‍ പരിശോധിച്ച് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാനുള്ളതിനാല്‍ പല കമ്പനികളും പുതിയ അപേക്ഷകള്‍ സ്വീകരിക്കുന്നത് നിര്‍ത്തിവെച്ചിരിക്കുകയാണ്. 
ആയതിനാല്‍  പിഴ കൂടാതെ ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് പോളിസി ലഭിക്കാന്‍  അപേക്ഷ സ്വീകരിക്കുന്ന  കാലാവധി നീട്ടണമെന്ന ആവശ്യം രക്ഷിതാക്കള്‍ മുന്നോട്ടുവെക്കുന്നുണ്ട്. 
സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് പോളിസി എടുത്തു നല്‍കല്‍ തൊഴിലുടമയുടെ ചുമതലയാണ്. ഇതിന് ജീവനക്കാരില്‍ നിന്ന് പണം ഈടാക്കാന്‍ പാടുള്ളതല്ല. വീട്ടു ജോലിക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും പോളിസി എടുക്കേണ്ടത് ഗൃഹനാഥന്‍ (സ്പോണ്‍സര്‍) ആണ്. വീട്ടു ജോലിക്കാര്‍ക്ക് പോളിസിക്ക് 565-650 ദിര്‍ഹമാണ് നിരക്ക്. കുട്ടികള്‍ക്ക് ഏകദേശം 625 ദിര്‍ഹമാവും. സ്ത്രീകള്‍ക്കുള്ള പോളിസി 1650-1750 നിരക്കിലാണ്. 
പോളിസിക്ക് നല്‍കാന്‍ പണം ലഭിക്കാന്‍ ശമ്പളദിവസം കഴിയണമെന്നതിനാല്‍ ജനുവരി ആദ്യ വാരം വരെയെങ്കിലും കാലാവധി നീട്ടണമെന്നാണ് ഗൃഹനാഥന്‍മാരുടെ അഭ്യര്‍ഥന. എന്നാല്‍ ഇനി കാലാവധി നീട്ടില്ളെന്നാണ് ഹെല്‍ത് അതോറിറ്റിയുടെ നിലപാട്.  
അപേക്ഷ സമര്‍പ്പിച്ച ഉപഭോക്താക്കള്‍ക്ക് ഒരാഴ്ചക്കകം പോളിസി ലഭ്യമാവും.  ഡിസംബര്‍ 31ന് മുന്‍പ് അപേക്ഷ നല്‍കിയവര്‍ പിഴ സംഖ്യ 500 യായ ദിര്‍ഹം  ഒടുക്കേണ്ടതില്ല.  

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.