ദുബൈ: ഇന്ത്യന്‍ സിനിമകള്‍ക്ക് പാകിസ്താനില്‍ വിലക്കേര്‍പ്പെടുത്തിയതോ പാക് താരങ്ങളെ അണിനിരത്തിയുള്ള സിനിമാ ചിത്രീകരണം ഇന്ത്യയില്‍ വിലക്കിയതോ ദുബൈയില്‍ താമസിക്കുന്ന പാകിസ്താന്‍ സ്വദേശി അലി മാലിക്കിന് തടസമല്ല. ബോളിവുഡ് താരം സല്‍മാന്‍ ഖാനെ അത്രയേറെ നെഞ്ചേറ്റിയ ഈ ചെറുപ്പക്കാരന്‍ അപൂര്‍വമായ ഒരു ജന്‍മദിന സമ്മാനമാണ് സല്ലുവിനായി ഒരുക്കിയത്. ഒരു നമ്പര്‍ പ്ളേറ്റ്-സല്‍മാന്‍െറ പിറന്നാള്‍ തീയതി അടയാളപ്പെടുത്തി എസ് 27/12 എന്ന നമ്പര്‍ 11400 ദിര്‍ഹം മുടക്കി വാങ്ങിയാണ് അലി സല്‍മാനായി കരുതി വെച്ചിരിക്കുന്നത്. പ്രിയ താരം ഈ നമ്പര്‍ അല്‍പകാലം ഉപയോഗിച്ച ശേഷം ജീവകാരുണ്യ സംഘടനകളായ ദുബൈ കെയര്‍സിനും ബിയിംഗ് ഹ്യൂമനും പണം സ്വരൂപിക്കുന്നതിനായി ലേലം ചെയ്യണമെന്നുമാണ് മലികിന്‍െറ ആഗ്രഹം.
ജീവകാരുണ്യ വിഭവ സമാഹരണത്തിനായി സല്‍മാന്‍ തുടങ്ങിയ ബിയിംഗ് ഹ്യൂമന്‍െറ കെട്ടുകണക്കിന് ടി ഷര്‍ട്ടുകളാണ് അലി വാങ്ങിവെച്ചിരിക്കുന്നത്. സല്‍മാന്‍ അവയില്‍ ഒപ്പു ചാര്‍ത്തിത്തന്നാല്‍ കൂടുതല്‍ പണം സ്വരൂപിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഇയാളിപ്പോള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.