ദുബൈ: രണ്ട് തവണ വിളി വന്നെങ്കിലും അപ്പുറത്തു നിന്ന് ശബ്ദമൊന്നും കേള്‍ക്കാഞ്ഞപ്പോള്‍ ഏതോ കുട്ടികള്‍ വീട്ടിലെ ഫോണെടുത്ത് കളിക്കുകയാണെന്നാണ് ഷാര്‍ജ പൊലീസിലെ സര്‍വീസ് ഓപ്പറേറ്റര്‍ യൂസുഫ് ഖലീഫ കരുതിയത്. പക്ഷെ വീണ്ടുമൊരു വട്ടം കൂടി വിളി വന്നതോടെ കളിയല്ല കാര്യമാണെന്ന് ബോധ്യമായി. തിരിച്ചു വിളിച്ചപ്പോള്‍ അപ്പുറത്ത് നിന്ന് ഒരു കുഞ്ഞുശബ്ദം കേള്‍ക്കുന്നു,അകലെ നിന്ന് ഒരു നിലവിളിയും. വീണ്ടും വിളിച്ച് ഫോണ്‍ മുതിര്‍ന്നവര്‍ക്കാര്‍ക്കെങ്കിലും കൊടുക്കാന്‍ പറഞ്ഞു. അപ്പോഴാണ് കാര്യമറിയുന്നത്. മുവീലയിലെ ഒരു അള്‍ജീരിയന്‍ കുടുംബത്തിലെ നാലുവയസുകാരന്‍ അബ്ദുല്ലയാണ് ഫോണ്‍ വിളിക്കുന്നത്. അവന്‍െറ ഉമ്മ അടുക്കള വൃത്തിയാക്കുന്നതിനിടെ വാതില്‍ അബദ്ധത്തില്‍ അടഞ്ഞുപോയിരിക്കുന്നു. പിതാവ് തിരിച്ചത്തെുമ്പോഴേക്കും അവനും അനിയത്തിക്കും അപകടം വല്ലതും പിണഞ്ഞേക്കുമോ എന്നോര്‍ത്ത് അടഞ്ഞ വാതിലിനപ്പുറത്തു നിന്ന് നിലവിളിക്കുകയാണ് ഉമ്മ. ഉടന്‍ പൊലീസ് സംഘം വിഷയം ഗൗരവപൂര്‍വമെടുത്തു. ഓപ്പറേഷന്‍സ് വിഭാഗം മേധാവി മേജര്‍ മുഹമ്മദ് ഗസല്‍ ഫോണ്‍ വാതിലിനടുത്ത് ചേര്‍ത്ത് പിടിക്കാന്‍ നിര്‍ദേശിച്ചു. ഗൃഹനാഥന്‍ ഇസ്മായില്‍ മൗജോഇദിന്‍െറ നമ്പര്‍ സംഘടിപ്പിച്ച് ഉടനടി വിവരമറിയിച്ചു. അദ്ദേഹമത്തെുമ്പോഴേക്കും പൊലീസ് അധികൃതര്‍ കുടുംബം സുരക്ഷിതമാണെന്ന് ഉറപ്പാക്കിയിരുന്നു.
മാതാപിതാക്കളുടെ നമ്പറും പൊലീസ് സഹായത്തിനുള്ള നമ്പറും ഫോണില്‍ നിന്ന് ഡയല്‍ ചെയ്യേണ്ടതെങ്ങിനെയെന്ന് മകന് പറഞ്ഞുകൊടുത്തിരുന്നത് ഗുണകരമായെന്ന് പിതാവ് പറഞ്ഞു. വാതില്‍ കുടുക്കില്‍പെട്ടതും പിതാവിനെ വിളിക്കാനാണ് ഉമ്മ അബ്ദുല്ലയോട് പറഞ്ഞതെങ്കിലും ഫോണില്‍ പൈസയില്ലാഞ്ഞതിനാല്‍ കോള്‍ പോയില്ല. തുടര്‍ന്നാണ് പണം നല്‍കേണ്ടാത്ത 999 നമ്പറിലേക്ക് അബ്ദുല്ല വിളിച്ചത്. കുട്ടികളല്ളേ എന്ന പേരില്‍ നിസാരമാക്കാറില്ളെന്നും നമ്പറിലേക്ക് വരുന്ന കാളുകളെല്ലാം അതിപ്രാധാന്യത്തോടെയാണ് പരിഗണിക്കുന്നതെന്നും പൊലീസ് അധികൃതര്‍ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.