അബൂദബി: അബൂദബി കെ.എം.സി.സി സംഘടിപ്പിച്ച ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടി പ്രമുഖ വ്യവസായി എം.എ. യൂസുഫലി ഉദ്ഘാടനം ചെയ്തു. ലോക ചരിത്രഗതിയെ തന്നെ സ്വാധീനിച്ച പോരാട്ടമാണ് ഇന്ത്യന്‍ സ്വാതന്ത്ര്യ സമരമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
അബൂദബി ഇന്ത്യന്‍ ഇസ്ലാമിക് സെന്‍റര്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ അബൂദബി കെ.എം.സി.സി പ്രസിഡന്‍റ് നസീര്‍ ബി. മാട്ടൂല്‍ അധ്യക്ഷത വഹിച്ചു. അബൂദബിയില്‍ 40 വര്‍ഷം പൂര്‍ത്തിയാക്കിയ 70 ഇന്ത്യക്കാരെ മുസ്ലിംലീഗ് ദേശീയ ട്രഷററും കേരള പ്രതിപക്ഷ ഉപ നേതാവുമായ പി.കെ. കുഞ്ഞാലിക്കുട്ടി ഉപഹാരം നല്‍കി ആദരിച്ചു. മുസ്ലിംലീഗ് മലപ്പുറം ജില്ലാ പ്രസിഡന്‍റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ സര്‍ട്ടിഫിക്കറ്റ് സമ്മാനിച്ചു. നയതന്ത്ര വിദഗ്ധന്‍ ടി.പി. ശ്രീനിവാസന്‍ മുഖ്യ പ്രഭാഷണം നടത്തി.
യു.എ.ഇ പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്യാന്‍െറ മതകാര്യ ഉപദേഷ്ടാവ് ശൈഖ് അലി അല്‍ ഹാഷിമി, യു.എ.ഇ കെ.എം.സി.സി കേന്ദ്ര കമ്മിറ്റി പ്രസിഡന്‍റ് ഡോ. പുത്തൂര്‍ റഹ്മാന്‍ എന്നിവര്‍ സംസാരിച്ചു. സ്വാതന്ത്ര്യദിന സോവനീര്‍ ‘ബഹുവചനം’ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ കെ.എം.സി.സി കേന്ദ്ര കമ്മിറ്റി ജനറല്‍ സെക്രട്ടറി ഇബ്രാഹീം എളേറ്റിലിന് നല്‍കി പ്രകാശനം ചെയ്തു.
പാറക്കല്‍ അബ്ദുല്ല എം.എല്‍.എക്കുള്ള അബൂദബി കെ.എം.സി.സിയുടെ ഉപഹാരം കെ.എം.സി.സി കേന്ദ്ര കമ്മിറ്റി ട്രഷറര്‍ അബ്ദുല്ല ഫാറൂഖി സമര്‍പ്പിച്ചു. ലുലു ഇന്‍റര്‍നാഷനല്‍ എക്സ്ചേഞ്ച് സി.ഇ.ഒ അദീബ് അഹമ്മദ്, കെ.എം.സി.സി കേന്ദ്രകമ്മിറ്റി ഭാരവാഹികളായ അഷ്റഫ് പള്ളിക്കണ്ടം, മൊയ്തു എടയൂര്‍, സുന്നി സെന്‍റര്‍ നേതാക്കളായ മമ്മിക്കുട്ടി മുസ്ലിയാര്‍, കെ.വി. ഹംസ മുസ്ലിയാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
ആദരിക്കപ്പെട്ട 70 ഇന്ത്യക്കാരുടെ പ്രതിനിധിയായി അബൂദബി ഇന്ത്യന്‍ ഇസ്ലാമിക് സെന്‍റര്‍ പ്രസിഡന്‍റ് പി. ബാവഹാജി മറുപടി പ്രസംഗം നടത്തി. അബൂദബി കെ.എം.സി.സി ആക്ടിങ് ജനറല്‍ സെക്രട്ടറി അഷ്റഫ് പൊന്നാനി സ്വാഗതവും ട്രഷറര്‍ സി. സമീര്‍ നന്ദിയും പറഞ്ഞു. അബൂദബി കെ.എം.സി.സി ഭാരവാഹികളായ ആലിക്കോയ കാപ്പാട്, വി.കെ. ഷാഫി, ഹമീദ് കടപ്പുറം,നാസര്‍ പറമ്പില്‍, ബീരാന്‍ പുതിയങ്ങാടി, റശീദ് പട്ടാമ്പി തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.