ദുബൈ: ഇന്ത്യയിലെ ദലിത് മുന്നേറ്റം കേന്ദ്രത്തിലെ അധികാരത്തെ മാറ്റിമറിക്കാന്‍ കെല്‍പ്പുള്ളതാണെന്ന് പ്രവാസി ഇന്ത്യ ദുബൈയില്‍ സംഘടിപ്പിച്ച സെമിനാറില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. ‘ദലിത് മുന്നേറ്റം ഇന്ത്യയുടെ പ്രതീക്ഷയാണ്’ എന്ന വിഷയത്തിലായിരുന്നു സെമിനാര്‍. ഗുജറാത്തിലെ ഉനയില്‍ തുടങ്ങിയ ദലിത് മുന്നേറ്റം ക്രമേണ ഹൈദരാബാദിലേക്കും രാജ്യത്തെ വിവിധ നഗരങ്ങളിലേക്കും ഗ്രാമങ്ങളിലേക്കും പടര്‍ന്ന് കയറുകയാണെന്ന് അംബേദ്കര്‍ ഇന്നൊവേറ്റീവ് മൂവ്മെന്‍റ് പ്രതിനിധി വിപിന്‍ പറഞ്ഞു.
ദലിതുകളുടെ വിഷയം വരുമ്പോള്‍ രക്ഷകര്‍ത്താക്കളായി വരുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ നാളിതുവരെ അവരെ അധികാരത്തിലേക്ക് അടുപ്പിച്ചില്ല. എന്നാല്‍ ദലിത് ജന സമൂഹത്തില്‍ വിദ്യാഭ്യാസ ഉണര്‍ച്ചയും അറിവും ഉണ്ടായപ്പോള്‍ വോട്ട് ബാങ്കായി വളര്‍ന്നിരിക്കുകയാണ്. ജഗ്നേഷ് മാവാനി നേതൃത്വം നല്‍കുന്ന ദലിത് മുന്നേറ്റം 70ാം സ്വാതന്ത്ര്യദിനം ദലിതുകളുടെ കൂടി സ്വാതന്ത്ര്യദിനമായി പ്രഖ്യാപിക്കാന്‍ കെല്‍പ്പുള്ളതാണെന്ന് അദ്ദേഹം പറഞ്ഞു.
സ്വതന്ത്ര ഇന്ത്യയില്‍ അക്രമങ്ങള്‍ ഇത്രയധികം വളര്‍ച്ച പ്രാപിച്ച ഒരു കാലഘട്ടം മുമ്പ് ഉണ്ടായിട്ടില്ളെന്ന് വിഷയം അവതരിപ്പിച്ച് പ്രവാസി ഇന്ത്യ യു.എ.ഇ ജനറല്‍ സെക്രട്ടറി ഇ.കെ. ദിനേശന്‍ പറഞ്ഞു. ഹിന്ദു മതത്തിലെ മതരാഷ്ട്ര വാദികള്‍ അധികാരത്തില്‍ ഉള്ളതാണ് ഈ അക്രമങ്ങള്‍ക്ക് കാരണം. പൊതു സമൂഹത്തോടൊപ്പം നിന്ന് ഈ അവസ്ഥയെ മാറ്റിപ്പണിയാനാണ് ദലിത് സംഘങ്ങള്‍ ശ്രമിക്കേണ്ടതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
ദലിതുകളുടേത് ഹിന്ദു മതത്തിന്‍െറ പ്രശ്നങ്ങളാണെന്നും ജനാധിപത്യ പ്രസ്ഥാനമായ കോണ്‍ഗ്രസിന് ഇതില്‍ ഉത്തരവാദിത്വമില്ളെന്നും ദുബൈ ഇന്‍കാസ് പ്രസിഡന്‍റ് എന്‍. ആര്‍. മായന്‍ പറഞ്ഞു. കോണ്‍ഗ്രസിനെ കേന്ദ്രത്തില്‍ അധികാരത്തില്‍ തിരികെ കൊണ്ടുവരികയാണ് ദലിത് പ്രശ്നങ്ങള്‍ അവസാനിപ്പിക്കാനുള്ള മാര്‍ഗമെന്നും അദ്ദേഹം നിര്‍ദേശിച്ചു. ദലിത് മുന്നേറ്റമല്ല, ഫാഷിസത്തിനെതിരെ ജനകീയ മുന്നേറ്റമാണ് വേണ്ടതെന്ന മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ വി.എം. സതീഷ് പറഞ്ഞു. രോഹിത് വെമുല ചരിത്രത്തിലെ ഏകലവ്യന്‍െറ പുതിയ രൂപമാണ്. ദലിതുകള്‍ക്ക് സാമ്പത്തിക സ്വാതന്ത്ര്യം ലഭിച്ചാലേ നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരമാകൂവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
നവ സാമൂഹിക രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ദലിത് മുന്നേറ്റത്തിന് നല്‍കിവരുന്ന പിന്തുണ ആശാവഹമാണെന്നും അധികാര പങ്കാളിത്തമാണ് രാജ്യത്ത് തുല്യ നീതി പുലരാന്‍ സഹായിക്കുകയെന്നും പ്രവാസി ഇന്ത്യ കേന്ദ്ര സെക്രട്ടറി പ്രശാന്ത് അഭിപ്രായപ്പെട്ടു. ഇന്ത്യയിലെ വലിയ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ദലിതുകളെയും ന്യൂനപക്ഷങ്ങളെയും തിരസ്കരിക്കുകയാണെന്ന് അധ്യക്ഷത വഹിച്ച കെ.എം. അന്‍വര്‍ പറഞ്ഞു.
വിവിധ വീക്ഷണങ്ങള്‍ സമാഹരിച്ച് പ്രവാസി ഇന്ത്യ യു.എ.ഇ പ്രസിഡന്‍റ് അന്‍വര്‍ വാണിയമ്പലം സംസാരിച്ചു. പ്രവാസി ഇന്ത്യ മീഡിയ സെക്രട്ടറി മുഹമ്മദ് അലി സ്വാഗതവും ഷാര്‍ജ പ്രസിഡന്‍റ് സകരിയ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.