അബൂദബി: അബൂദബി എമിറേറ്റിലെ എല്ലാ അപാര്‍ട്ട്മെന്‍റുകള്‍ക്കും സൗജന്യ പാര്‍ക്കിങ് സ്ഥലം അനുവദിക്കണമെന്ന് ഗതാഗത-മുനിസിപ്പല്‍കാര്യ മന്ത്രാലയം വ്യക്തമാക്കി. ഇതു സംബന്ധിച്ച 18/2009 നിയമം എല്ലാ കെട്ടിട ഉടമകളും റിയല്‍ എസ്റ്റേറ്റ് മാനേജ്മെന്‍റുകളും പാലിക്കണമെന്നും മന്ത്രാലയം അധികൃതര്‍ പറഞ്ഞു. മന്ത്രാലയത്തിന്‍െറ പാര്‍ക്കിങ് വിഭാഗമായ മവാഖിഫ് കെട്ടിടങ്ങളിലെ പാര്‍ക്കിങ് സ്ഥലലഭ്യത വിലയിരുത്തിയതിന് ശേഷമാണ് സ്വകാര്യ കെട്ടിടങ്ങളിലെ ഓരോ അപാര്‍ട്ട്മെന്‍റുകള്‍ക്കും വാടകയില്ലാതെ സൗജന്യമായി പാര്‍ക്കിങ് സ്ഥലം അനുവദിച്ചത്. താമസ കരാറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ഇല്ളെങ്കിലും ഈ ആനുകൂല്യം ലഭ്യമാക്കണം.
രണ്ട് ഘട്ടങ്ങളായാണ് അപാര്‍ട്ട്മെന്‍റുകള്‍ക്ക് സൗജന്യ പാര്‍ക്കിങ് സ്ഥലം അനുവദിക്കുക. താമസ അപാര്‍ട്മെന്‍റുകള്‍ക്ക് സ്ഥലം ലഭ്യമാക്കുന്നതാണ് ആദ്യ ഘട്ടം.
ഒരു കെട്ടിടത്തില്‍ കൂടുതല്‍ മുറികളുള്ള അപാര്‍ട്മെന്‍റിന് ആദ്യവും കുറവ് മുറികളുള്ള അപാര്‍ട്മെന്‍റിന് അവസാനമായിരിക്കും സ്ഥലം അനുവദിക്കുക. രണ്ടോ അതില്‍ കൂടുതലോ അപാര്‍ട്മെന്‍റുകളില്‍ മുറികളുടെ എണ്ണം തുല്യമാണെങ്കില്‍ താമസ കരാറിന്‍െറ അടിസ്ഥാനത്തില്‍ ആദ്യം താമസം തുടങ്ങിയ അപാര്‍ട്മെന്‍റ് ഉടമക്കാണ് ആദ്യം പാര്‍ക്കിങ് സ്ഥലം അനുവദിക്കേണ്ടത്.
ഓഫിസുകളും മറ്റു വാണിജ്യ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്ന അപാര്‍ട്മെന്‍റുകള്‍ക്കാണ് രണ്ടാം ഘട്ടത്തില്‍ പാര്‍ക്കിങ് സ്ഥലം അനുവദിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.