രണ്ടുപേരുടെ നില ഗുരുതരം ശൈഖ് ഖലീഫ ഫ്രീവേയില്‍ വാഹനാപകടം; രണ്ടുപേര്‍ മരിച്ചു

ഷാര്‍ജ: ഷാര്‍ജയുടെ ഭാഗമായ മലീഹയിലൂടെ കടന്നുപോകുന്ന ശൈഖ് ഖലീഫ ഫ്രീവേയില്‍ വ്യാഴാഴ്ച നടന്ന വാഹനാപകടത്തില്‍ രണ്ട് തൊഴിലാളികള്‍ മരിച്ചു. പരിക്കേറ്റ രണ്ടുപേര്‍ ദൈദ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. അപകടത്തില്‍പ്പെട്ട മറ്റ് അഞ്ച് പേര്‍ അപകട നില തരണം ചെയ്തതായാണ് അറിയുന്നത്. ഇതില്‍ ഒരാള്‍ സ്വദേശിയാണ്. തൊഴിലാളികള്‍ സഞ്ചരിച്ച വാഹനവും സ്വദേശി ഓടിച്ച കാറും കൂട്ടിയിടിച്ചായിരുന്നു അപകടം. അപകടത്തില്‍ തൊഴിലാളികളുടെ വാഹനം മലക്കം മറിഞ്ഞു. സംഭവം അറിഞ്ഞത്തെിയ പൊലീസ് ഇവരെ ഉടന്‍ ദൈദ് ആശുപത്രിയിലത്തെിച്ചു. എന്നാല്‍ രണ്ടുപേര്‍ ആശുപത്രിയില്‍ എത്തിയയുടന്‍ മരിക്കുകയായിരുന്നു. അപകടത്തില്‍പ്പെട്ട വാഹനങ്ങള്‍ പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. അമിത വേഗതയാവാം അപകടം വിതച്ചതെന്നാണ് നിഗമനം. ഈ ഭാഗത്ത് നടക്കുന്ന അപകടങ്ങളിലെല്ലാം പ്രധാന വില്ലന്‍ വേഗതയാണ്. ശൈഖ് ഖലീഫ ഫ്രീവേയില്‍ രണ്ടുപേരുടെ മരണത്തിനിടയാക്കിയ വാഹനാപകടം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.