അബൂദബി: സമൂഹത്തില്‍ കുഴപ്പം വിതച്ച് ഓണ്‍ലൈനില്‍ കിംവദന്തികള്‍ പ്രചരിപ്പിക്കുന്നവര്‍ മൂന്നു വര്‍ഷം ജയില്‍ശിക്ഷ അനുഭവിക്കേണ്ടി വരുമെന്ന് യു.എ.ഇ ആഭ്യന്തര മന്ത്രാലയം.
ആശയവിനിമയത്തിനുള്ള ഫലപ്രദമായ മാര്‍ഗമാണ് സാമൂഹിക മാധ്യമങ്ങളെങ്കിലും ചിലപ്പോള്‍ അവ സമൂഹത്തിന് ദോഷകരവും രാജ്യത്തിന്‍െറ പൊതു സുരക്ഷക്ക് ഭീഷണിയുമായ തരത്തില്‍ തെറ്റായ വാര്‍ത്തകളും ഊഹങ്ങളും നുണകളും പ്രചരിപ്പിക്കുന്നുണ്ട്.
ഇത്തരം ഊഹങ്ങളും കളവുകളും ആരെങ്കിലും മന$പൂര്‍വം പ്രചരിപ്പിച്ചാല്‍ അവര്‍ ഒരു മാസം മുതല്‍ മൂന്ന് വര്‍ഷം വരെ തടവ് അനുഭവിക്കേണ്ടി വരുമെന്ന് ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍കാര്യ മന്ത്രിയുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് ആല്‍ നഹ്യാന്‍െറ സെക്രട്ടേറിയേറ്റിലെ നിയമ പ്രചാരണ ഓഫിസ് ഡയറക്ടര്‍ കേണല്‍ സലാഹ് ആല്‍ ഗൂല്‍ അറിയിച്ചു.സ്മാര്‍ട്ട് ഫോണ്‍ ആപ്ളിക്കേഷനുകളിലൂടെയും സാമൂഹിക മാധ്യമങ്ങളിലൂടെയും പ്രചരിപ്പിക്കുന്ന ചില സന്ദേശങ്ങള്‍ക്ക് വിശ്വാസ്യതയും കൃത്യതയുമില്ല. ചിലയാളുകള്‍ ഇവ മന$പൂര്‍വം പ്രചരിപ്പിക്കുന്നുണ്ട്.
ജനങ്ങള്‍ അത്തരം വിവരങ്ങള്‍ വിശ്വസിക്കരുത്. യു.എ.ഇയില്‍ കൃത്യമായ വിവരങ്ങള്‍ നല്‍കാന്‍ ഒൗദ്യോഗിക സംവിധാനങ്ങളുണ്ട്. പൊതുജനങ്ങള്‍ക്ക് വേണ്ട വാര്‍ത്തകളുടെ കൃത്യമായ ഉറവിടങ്ങള്‍ അവയാണ്. ശിക്ഷാനടപടികള്‍ക്ക് വിധേയരാവാതിരിക്കാന്‍ തെറ്റായതും കൃത്യതയില്ലാത്തതുമായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍നിന്ന് ജനങ്ങള്‍ വിട്ടുനില്‍ക്കണമെന്നും കേണല്‍ സലാഹ് ആല്‍ ഗൂല്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.