അബൂദബി: അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍ യമന്‍ പ്രധാനമന്ത്രി ഡോ. അഹ്മദ് ഉബൈദ് ബിന്‍ ദാഗ്റുമായി കൂടിക്കാഴ്ച നടത്തി. തിങ്കളാഴ്ച സീ പാലസില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച.
യമനിലെ പുതിയ സംഭവവികാസങ്ങളെ കുറിച്ച് ഇരു രാഷ്ട്ര നേതാക്കളും തമ്മില്‍ ചര്‍ച്ച നടത്തി. സുരക്ഷ-സാമ്പത്തിക വെല്ലുവിളികള്‍ മറികടക്കാന്‍ ശൈഖ് ഖലിഫ നേതൃത്വം നല്‍കുന്ന യു.എ.ഇയുടെ പൂര്‍ണ പിന്തുണ യെമനിലെ ജനങ്ങള്‍ക്ക് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് വാഗ്ദാനം ചെയ്തു. യമനില്‍ സുരക്ഷയും നിയമവാഴ്ചയും പുന$സ്ഥാപിക്കാനും നാശം വിതക്കുന്ന വിമതരെ പരാജയപ്പെടുത്താനും സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള അറബ് സഖ്യസേന എടുക്കുന്ന എല്ലാ നടപടികളോടും അനുകൂല നിലപാട് പുലര്‍ത്തുമെന്നും അദ്ദേഹം അറിയിച്ചു.
ശൈഖ് മുഹമ്മദ് ബിന്‍ സായിദിന് ഡോ. അഹ്മദ് ഉബൈദ് ബിന്‍ ദാഗ്ര്‍ നന്ദി അറിയിച്ചു. യമനിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ യുനൈറ്റഡ് നാഷന്‍സ് നാഷന്‍സ് നടത്തുന്ന കൂടിയാലോചനകള്‍ക്ക് ഇരു രാഷ്ട്ര നേതാക്കളും പിന്തുണ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.