ദുബൈ: ബുര്‍ജ് ഖലീഫയോടനുബന്ധിച്ച കൃത്രിമ തടാകത്തില്‍ ബുര്‍ജ് പ്ളാസ എന്ന പേരില്‍ അബ്ര സ്റ്റേഷന്‍ കൂടി തുറന്നു. ദുബൈ ഫൗണ്ടന്‍ ഷോ കൂടുതല്‍ ആളുകള്‍ക്ക് കാണാന്‍ പുതിയ സ്റ്റേഷന്‍ ഉപകരിക്കുമെന്ന് ആര്‍.ടി.എ പബ്ളിക് ട്രാന്‍സ്പോര്‍ട്ട് ഏജന്‍സി മറൈന്‍ ട്രാന്‍സ്പോര്‍ട്ട് വിഭാഗം ഡയറക്ടര്‍ മന്‍സൂര്‍ അല്‍ ഫലാസി അറിയിച്ചു.
പരിസ്ഥിതി സൗഹൃദ ഇലക്ട്രിക് അബ്രകളാണ് ബുര്‍ജ് തടാകത്തില്‍ സര്‍വീസ് നടത്തുന്നത്. വൈകിട്ട് ആറ് മുതല്‍ രാത്രി 11 വരെയാണ് സര്‍വീസ്. ഏഴുമുതല്‍ ഒമ്പത് വരെ ആളുകളെ ഉള്‍ക്കൊള്ളാനുള്ള ശേഷിയാണ് അബ്രക്കുള്ളത്. ഒരാള്‍ക്ക് 65 ദിര്‍ഹമാണ് ഫീസ്. അബ്രയില്‍ സഞ്ചരിക്കുമ്പോള്‍ ദുബൈ ഫൗണ്ടന്‍െറ മനോഹര ദൃശ്യം ആസ്വദിക്കാന്‍ കഴിയും. ദിനംപ്രതി യാത്രക്കാരുടെ എണ്ണം കൂടിവരികയാണ്. ഇത് കണക്കിലെടുത്ത് ദി പാലസ് ഹോട്ടലിന് സമീപം മറ്റൊരു അബ്ര സ്റ്റേഷന്‍െറ കൂടി നിര്‍മാണം പുരോഗമിക്കുകയാണ്. വരും നാളുകളില്‍ കൂടുതല്‍ സ്റ്റേഷനുകള്‍ തുറക്കാന്‍ പദ്ധതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.