????? ?? ???? ????????? ???????? ????????????????? ??.?.? ???????????????? ???????????????? ???? ??????????????? ???? ???????? ????? ?????? ???? ??????

ജാസിമിന്‍െറ ബന്ധുക്കളെ  ശൈഖ് മുഹമ്മദ് സന്ദര്‍ശിച്ചു 

റാസല്‍ഖൈമ: ദുബൈ വിമാനത്താവളത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥന്‍ ജാസിം ഈസ അല്‍ ബലൂഷിയുടെ ബന്ധുക്കളെ യു.എ.ഇ വൈസ്പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം സന്ദര്‍ശിച്ചു. കറാന്‍ പ്രദേശത്തെ മജ്ലിസിലത്തെിയ അദ്ദേഹം ജാസിമിന്‍െറ പിതാവിനെയും സഹോദരങ്ങളെയും ആശ്വസിപ്പിച്ചു. ജാസിമിന്‍െറ പരലോക മോക്ഷത്തിനായി പ്രാര്‍ഥിച്ചു. 
ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം, ദുബൈ സിവില്‍ ഏവിയേഷന്‍ അതോറിറ്റി- എമിറേറ്റ്സ് ഗ്രൂപ്പ് ചെയര്‍മാന്‍ ശൈഖ് അഹ്മദ് ബിന്‍ സഈദ് ആല്‍ മക്തൂം, ദുബൈ പ്രോട്ടോക്കോള്‍ ആന്‍ഡ് ഹോസ്പിറ്റാലിറ്റി വകുപ്പ് ഡയറക്ടര്‍ ജനറല്‍ ഖലീഫ സഈദ് സുലൈമാന്‍ എന്നിവരും ശൈഖ് മുഹമ്മദിനൊപ്പമുണ്ടായിരുന്നു. സുപ്രീം കൗണ്‍സില്‍ അംഗവും റാസല്‍ഖൈമ ഭരണാധികാരിയുമായ ശൈഖ് സൗദ് ബിന്‍ സഖര്‍ ആല്‍ ഖാസിമിയും വെള്ളിയാഴ്ച ജാസിമിന്‍െറ ബന്ധുക്കളെ സന്ദര്‍ശിക്കാനത്തെിയിരുന്നു. 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.