25 ലക്ഷം ദിര്‍ഹം മോഷ്ടിച്ച കേസില്‍ മൂന്ന് സ്ത്രീകള്‍ ഉള്‍പ്പെടെ നാലുപേര്‍ക്ക് തടവ്

അബൂദബി: വീട്ടില്‍നിന്ന് 25 ലക്ഷം ദിര്‍ഹം മോഷ്ടിച്ച കേസില്‍ മൂന്ന് വീട്ടുവേലക്കാരികളും ഒരു പുരുഷനും അബൂദബി ക്രിമിനല്‍ കോടതി ആറ് മാസം തടവ് ശിക്ഷ വിധിച്ചു. നാലുപേരും ഫിലിപ്പീന്‍സുകാരാണ്. 2015 നവംബറിലാണ് കുറ്റകൃത്യം കണ്ടത്തെിയത്.
രണ്ട് സ്ത്രീകള്‍ ഒന്നിച്ച് ജോലി ചെയ്തിരുന്ന വീട്ടില്‍നിന്ന് അവരുടെ സഹായത്തോടെയാണ് മുഖ്യപ്രതിയായ സ്ത്രീ മോഷണം നടത്തിയത്.
കുറ്റകൃത്യത്തിന് ഇവരെ സഹായിച്ചത് ഫിലിപ്പീന്‍സ് സ്വദേശിയായ പുരുഷനായിരുന്നു.
മൂന്നാഴ്ചത്തേക്ക് വീട്ടിലെ കുടുംബം മറ്റൊരു രാജ്യത്തേക്ക് യാത്ര പോയ സമയത്തായിരുന്നു മോഷണം.
തിരിച്ചത്തെിയപ്പോള്‍ പണം നഷ്ടപ്പെട്ടതറിഞ്ഞ കുടുംബം അല്‍ ഖാലിദിയ പൊലീസ് സ്റ്റേഷനില പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. ഇവര്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്.
മോഷ്ടിച്ച പണം തിരിച്ചേല്‍പിക്കാനും ജയില്‍ശിക്ഷക്ക് ശേഷം പ്രതികളെ അവരുടെ രാജ്യത്തേക്ക് കയറ്റിയയക്കാനും കോടതി ഉത്തരവിട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.