Posted On
date_range Updated On
date_range സ്ത്രീധന വിരുദ്ധ സംഗമം നടത്തി
ഷാര്‍ജ: സ്ത്രീധനത്തിനും വിവാഹ ധൂര്‍ത്തിനുമെതിരെ യുവനിരയെ അണിനിരത്തുകയെന്ന ലക്ഷ്യത്തോടെ കേരളത്തിലെ 14 ജില്ലകളിലും ചെന്നൈയിലും പ്രവര്‍ത്തിക്കുന്ന ‘സ്ത്രീധന വിരുദ്ധ സമൂഹം’ സാംസ്കാരിക സമിതിയുടെ ഷാര്‍ജയിലെ സംഗമം ശ്രദ്ധേയമായി. സമിതിയുടെ തിരുവനന്തപുരം ജില്ലാ ഘടകമാണ് സ്ത്രീധന വിരുദ്ധ പ്രതിജ്ഞയെടുത്ത് യുവാക്കളുടെ സംഗമം സംഘടിപ്പിച്ചത്. സഅദ് പുറക്കാട് ഉദ്ഘാടനം ചെയ്തു. ഓരോ മഹല്ലുകള്‍ കേന്ദ്രീകരിച്ചും ഈ തിന്മക്കെതിരെ ശക്തമായ ബോധവത്കരണം നടത്തണമെന്ന് അദ്ദേഹം പറഞ്ഞു. ഷാനവാസ് അധ്യക്ഷത വഹിച്ചു. യാസീന്‍ വെട്ടം, മുസ്തഫ മുട്ടുങ്ങല്‍, സുബൈര്‍ തിരുവങ്ങൂര്‍ സംസാരിച്ചു. അര്‍ഷാദ് സ്വാഗതവും ഫിറോസ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.