ഷാര്‍ജ: ഷാര്‍ജയില്‍ വാടക കരാറുകള്‍ പുതുക്കുന്നതിന് ഇനി മുതല്‍ ഇരട്ടി നിരക്ക് നല്‍കണം. ആഗസ്റ്റ് ഒന്നു മുതലാണ് പുതിയ നിരക്ക് പ്രാബല്യത്തില്‍ വന്നത്. എന്നാല്‍ ആഗസ്റ്റിന് മുമ്പ് കെട്ടിട വാര്‍ഷിക കരാര്‍ പുതുക്കാന്‍ ബാക്കിയുള്ളവര്‍ക്ക് പഴയ നിരക്കില്‍ തന്നെ പുതുക്കാന്‍ അവസരമുണ്ടാകും. എന്നാല്‍ വീഴ്ച വരുത്തിയതിന് പിഴ നല്‍കേണ്ടി വരുമെന്ന് നഗരസഭ കേന്ദ്രങ്ങള്‍ അറിയിച്ചു.
താമസ കരാര്‍ പുതുക്കുന്നതിന് വാര്‍ഷിക വാടകയുടെ രണ്ട് ശതമാനമായിരുന്നു മുമ്പ് ഈടാക്കിയിരുന്നത്. ഇനി മുതല്‍ നാല് ശതമാനം കൊടുക്കേണ്ടി വരും. വാണിജ്യ കരാറുകള്‍ക്ക് അഞ്ച് ശതമാനവും നിക്ഷേപ കരാറുകള്‍ക്ക് മൂന്ന് ശതമാനവുമാണ് പുതിയ നിരക്ക്. ഇതിനാവശ്യമായ പ്രമാണങ്ങളുടെ വില 50 ദിര്‍ഹത്തില്‍ നിന്ന് 100 ദിര്‍ഹമായി ഉയര്‍ത്തിയിട്ടുണ്ട്. ഓക്ടോബര്‍ വരെ കാലാവധിയുള്ള കരാറുകള്‍ പഴയ നിരക്കില്‍ പുതുക്കാന്‍ അവസരം ലഭിച്ചതോടെ വന്‍ തിരക്കാണ് ഇതുമായി ബന്ധപ്പെട്ട് സേവനം നടത്തുന്ന വിവിധ കേന്ദ്രങ്ങളില്‍ അനുഭവപ്പെട്ടത്.
തസ്ഹീല്‍ കേന്ദ്രങ്ങളില്‍ കരാറുകള്‍ പുതുക്കുന്നതുമായി ബന്ധപ്പെട്ട സേവനങ്ങള്‍ക്ക് 35 ദിര്‍ഹം ഈടാക്കി. എന്നാല്‍ നഗരസഭ കേന്ദ്രങ്ങളില്‍ സൗജന്യമായിരുന്നു. നഗരസഭ കേന്ദ്രങ്ങളില്‍ 1000ലധികം പേര്‍ക്കാണ് കരാറുകള്‍ പുതുക്കാന്‍ പ്രതിദിനം അവസരം ലഭിച്ചത്. എന്നാല്‍ തസ്ഹീല്‍ കേന്ദ്രങ്ങളില്‍ ഇത് 100ല്‍ താഴെയായിരുന്നു. പഴയ നിരക്കില്‍ പുതുക്കാനായി അതിരാവിലെ തന്നെ ആളുകള്‍ ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ക്ക് മുന്നിലത്തെി കാത്തിരുന്നു. സ്ത്രികളുമുണ്ടായിരുന്നു അതിരാവിലെ എത്തിയവരില്‍. പലകേന്ദ്രങ്ങളിലേയും വരികള്‍ നിരത്ത് വരെ ചെന്നത്തെി. ചൂടൊന്നും വകവെക്കാതെയാണ് ആളുകള്‍ വരി നിന്നത്. ജോലിയില്‍ നിന്ന് അവധി എടുത്ത് വന്നവരെയും കാണാനായി. ഫുട്ബാള്‍ മൈതാനത്തിന് സമീപം പ്രവര്‍ത്തിക്കുന്ന പുതുക്കല്‍ കേന്ദ്രത്തിന്‍െറ ചില്ല് ജനങ്ങളുടെ തള്ളലില്‍ പൊട്ടി. എന്നാല്‍ ആര്‍ക്കും പരിക്കേറ്റില്ല. മുമ്പ് ഇത്തരം ജോലികള്‍ കെട്ടിടങ്ങളുമായി ബന്ധപ്പെട്ടവരാണ് നടത്തിയിരുന്നത്. എന്നാല്‍ കേന്ദ്രങ്ങളിലെ തിരക്ക് കണക്കിലെടുത്ത് വാടകക്കാരനെ ഏല്‍പ്പിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.