ദുബൈ: പ്രവാസി ഭാരതീയ പുരസ്കാര ജേതാവ് അഷ്റഫ് താമരശ്ശേരിയുടെ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്ക് തുടര്‍ച്ച നല്‍കുക എന്ന ലക്ഷ്യത്തോടെ അഷ്റഫ് താമരശ്ശേരി ഗ്ളോബല്‍ ഫൗണ്ടേഷന്‍ രൂപവത്കരിച്ചു. മാധ്യമ-സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്ത ചടങ്ങില്‍ പത്മശ്രീ ഡോ. ആസാദ് മൂപ്പന്‍ ഡോ. പുത്തൂര്‍ റഹ്മാന് നല്‍കി ഫൗണ്ടേഷന്‍ ലോഗോ പ്രകാശനം ചെയ്തു.
ഒന്നര പതിറ്റാണ്ടിനിടക്ക് 3500 ഓളം മൃതദേഹങ്ങള്‍ വിവിധ രാജ്യങ്ങളില്‍ എത്തിച്ച അഷ്റഫിന്‍െറ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ സഹായകമാവുന്ന വളണ്ടിയര്‍ വിങ് രൂപീകരിക്കുകയാണ് ഫൗണ്ടേഷന്‍െറ പ്രഥമ ലക്ഷ്യം. ഏഴ് എമിറേറ്റുകളിലും അഞ്ച് സന്നദ്ധ പ്രവര്‍ത്തകരെ കണ്ടത്തെി അവര്‍ക്ക് ഈ രംഗത്ത് പരീശീലനം നല്‍കും. അതാത് സ്ഥലങ്ങളില്‍ മരണപ്പെടുന്നവരുടെ മൃതദേഹം വേഗത്തില്‍ നിയമനടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലത്തെിക്കാന്‍ ഇവര്‍ അവസരം ഒരുക്കും. പ്രവാസി ഇന്ത്യക്കാരുടെ മൃതദേഹം നാട്ടിലത്തെിക്കുന്നതിനുള്ള മുഴുവന്‍ ചെലവും സൗജന്യമാക്കണമെന്ന ആവശ്യത്തിന് വേണ്ടി ഫൗണ്ടേഷന്‍ പ്രവര്‍ത്തിക്കും.
ഫൗണ്ടേഷന് വേണ്ടി പി. സാജിദ് നിര്‍മിച്ച ഗള്‍ഫ് ലൈഫ് ലൈന്‍ വെബ് പോര്‍ട്ടല്‍ ഡോ. പുത്തൂര്‍ റഹ്മാന്‍ ഉദ്ഘാടനം ചെയ്തു. ഗോപകുമാര്‍ ഭാര്‍ഗവന്‍, വിനോദ് നമ്പ്യാര്‍, പുന്നക്കന്‍ മുഹമ്മദലി, നിസാര്‍ സൈദ്, എം.സി.എ നാസര്‍, സലീം അയ്യനത്ത്, ഇ.കെ. ദിനേശന്‍, അഡ്വ. സാജിദ്, രാഗേഷ് കേളോത്ത്, ലത്തീ മമ്മിയൂര്‍, അബുലൈ്ളസ്, ഫൈസല്‍ ചെന്ത്രാപ്പിന്നി, സാദിഖ്, സോജ, റഫീഖ് മേമുണ്ട, ഉണ്ണി കുലുക്കല്ലൂര്‍, അഷ്റഫ് താമരശ്ശേരി, അമ്മാര്‍ കീഴ്പറമ്പ് എന്നിവര്‍ സംസാരിച്ചു.
അഷ്റഫ് താമരശ്ശേരിയുടെ ജീവിതവും കര്‍മ മേഖലയും അടയാളപ്പെടുത്തി നിര്‍മിച്ച ‘നിഴല്‍ തീരുന്നിടം’ ഹ്ര്വസ ചിത്രത്തിന്‍െറ പ്രദര്‍ശനവും ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.