റാസല്‍ഖൈമ: എമിറേറ്റ്സ് റോഡിന്‍െറ പുതുതായി വികസിപ്പിച്ച 16 കിലോമീറ്റര്‍ പാത ഗതാഗതത്തിനായി തുറന്നു. ഉമ്മുല്‍ഖുവൈനിലെ അല്‍ ഉഖ്റൂന്‍ മുതല്‍ റാസല്‍ഖൈമ ശൈഖ് ഖലീഫ സ്പെഷ്യാലിറ്റി ആശുപത്രിക്ക് സമീപം മാര്‍ട്യേഴ്സ് റോഡ് വരെയാണ് പുതിയ പാത. ¥ൈശഖ് മുഹമ്മദ് ബിന്‍ സായിദ് റോഡിന് സമാന്തരമായുള്ള പാതക്ക് ഇരുവശത്തേക്കും രണ്ട് ലെയിനുകള്‍ വീതമാണുള്ളത്.
ഹെവി വാഹനങ്ങള്‍ പുതിയ പാതയിലൂടെ തിരിച്ചുവിടുന്നതിലൂടെ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡിലെ തിരക്ക് കുറക്കാന്‍ കഴിയും.
യു.എ.ഇ അടിസ്ഥാന സൗകര്യ വികസന വകുപ്പ് മന്ത്രി ഡോ. അബ്ദുല്ല മുഹമ്മദ് ബെല്‍ഹൈഫ് ആല്‍ നുഐമിയാണ് ചൊവ്വാഴ്ച രാവിലെ പാത ഉദ്ഘാടനം ചെയ്തത്. 142 ദശലക്ഷം ദിര്‍ഹം ചെലവില്‍ രണ്ടുവര്‍ഷമെടുത്താണ് പാത പൂര്‍ത്തിയാക്കിയത്. മൂന്നാമതൊരു ലെയിന്‍ കൂടി നിര്‍മിക്കാന്‍ സൗകര്യമുണ്ട്. ട്രക്കുകള്‍ക്കായി രണ്ട് റെസ്റ്റ് ഏരിയകള്‍ പാതയില്‍ ഒരുക്കിയിട്ടുണ്ട്. മഴവെള്ളം ഒഴുകിപ്പോകാനുള്ള സംവിധാനവുമുണ്ട്. അന്താരാഷ്ട്ര നിലവാരത്തിലാണ് പാത നിര്‍മിച്ചിരിക്കുന്നതെന്ന് മന്ത്രാലയം അറിയിച്ചു. റാസല്‍ഖൈമയിലേക്കുള്ള ട്രക്കുകള്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ നിന്ന് പുതിയ പാതയിലൂടെ തിരിച്ചുവിടും. റാസല്‍ഖൈമ റിങ് റോഡുമായി പാത പിന്നീട് ബന്ധിപ്പിക്കും. ഏഴുകിലോമീറ്റര്‍ പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതായി മന്ത്രി പറഞ്ഞു. 2017 അവസാനത്തോടെ പൂര്‍ത്തിയാകും. അബൂദബി- ദുബൈ അതിര്‍ത്തി മുതല്‍ റാസല്‍ഖൈമ വരെ നീളുന്ന എമിറേറ്റ്സ് റോഡിന് ഇപ്പോള്‍ 135 കിലോമീറ്റര്‍ നീളമാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.