ദുബൈ: ലോക ഫുട്ബാളര്‍ ലയണല്‍ മെസ്സിയുടെ പാസ്പോര്‍ട്ടിന്‍െറ വിഡിയോ ദൃശ്യം സാമൂഹിക മാധ്യമത്തിലൂടെ പ്രചരിപ്പിച്ചെന്ന കുറ്റം ചുമത്തി ഒരുമാസം തടവിന് ശിക്ഷിക്കപ്പെട്ട പൊലീസുകാരനെ അപ്പീല്‍ കോടതി കുറ്റമുക്തനാക്കി.
മെസ്സിയുടെ സമ്മതം വാങ്ങിയ ശേഷമാണ് ദൃശ്യം പകര്‍ത്തിയതെന്നും അദ്ദേഹത്തിന് ദോഷകരമായ ഒന്നും ഇതിലില്ളെന്നുമുള്ള അഭിഭാഷകന്‍െറ വാദം അംഗീകരിച്ചാണ് ശിക്ഷ റദ്ദാക്കിയത്. മെസ്സിയുടെ സ്വകാര്യത ലംഘിച്ചുവെന്ന് ആരോപിച്ചാണ് 26കാരനായ സ്വദേശി പൊലീസുകാരനെ ദുബൈ കോടതി ഫെബ്രുവരി ഒന്നിന് ശിക്ഷിച്ചിരുന്നത്.
ഗ്ളോബ് സോക്കറിന്‍െറ പ്ളെയര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് ഏറ്റുവാങ്ങാന്‍ ദുബൈയിലത്തെിയ വേളയില്‍ ഡിസംബര്‍ 27ന് വിമാനത്താവളത്തില്‍ നിന്നാണ് ഇയാള്‍ മെസ്സിയുടെ പാസ്പോര്‍ട്ടിന്‍െറ ദൃശ്യം പകര്‍ത്തിയത്. തുടര്‍ന്ന് വിഡിയോ സ്നാപ് ചാറ്റില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. വിഡിയോ വ്യാപകമായി പ്രചരിച്ചതിന്‍െറ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പൊലീസുകാരന്‍ അറസ്റ്റിലായത്.
സംഭവദിവസം വിമാനത്താവളത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഇയാള്‍ രണ്ടുദിവസത്തെ രോഗാവധി അപേക്ഷ സമര്‍പ്പിക്കാന്‍ സഹപ്രവര്‍ത്തകനടുത്തേക്ക് പോകുമ്പോഴാണ് മെസ്സി വരുന്നതായി അറിഞ്ഞത്. കൂടെ നിന്ന് ഫോട്ടോയെടുക്കാന്‍ ശ്രമിച്ചെങ്കിലും മെസ്സി ക്ഷീണിതനാണെന്ന് അംഗരക്ഷകര്‍ പറഞ്ഞതിനാല്‍ നടന്നില്ല. ഇതിനിടെ പ്രൈവറ്റ് ജെറ്റ് വിഭാഗത്തിലെ പാസ്പോര്‍ട്ട് കണ്‍ട്രോള്‍ ഡെസ്കിന് മുകളില്‍ മെസ്സിയുടെ പാസ്പോര്‍ട്ട് ശ്രദ്ധയില്‍ പെട്ടു. ഉടന്‍ തന്‍െറ ഐഫോണില്‍ വിഡിയോ പകര്‍ത്തി സ്നാപ്ചാറ്റില്‍ പോസ്റ്റ് ചെയ്തു. തമാശക്കായാണ് ഇത് ചെയ്തതെന്ന് പൊലീസുകാരന്‍ വാദിച്ചെങ്കിലും കോടതി ഒരുമാസം തടവുശിക്ഷ വിധിച്ചു. ജോലിയില്‍ നിന്ന് സസ്പെന്‍റ് ചെയ്യുകയുമുണ്ടായി. തുടര്‍ന്നാണ് ഇദ്ദേഹം അപ്പീല്‍ കോടതിയെ സമീപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.