മലയാളി വിദ്യാര്‍ഥിനിക്ക് ഷാര്‍ജ പുരസ്കാരം 

അബൂദബി: പാഠ്യ പാഠ്യേതര മേഖലകളിലെ മികവിന് നല്‍കുന്ന ഷാര്‍ജ അവാര്‍ഡിന് മലയാളി വിദ്യാര്‍ഥിനി അര്‍ഹയായി. മൂന്ന് വര്‍ഷത്തെ പാഠ്യ- പാഠ്യേതര മികവും കലാ- കായിക- സാമൂഹിക മേഖലകളിലെ പ്രവര്‍ത്തനവും കണക്കിലെടുത്ത് നല്‍കുന്ന അവാര്‍ഡ് കോഴിക്കോട് സ്വദേശിനിയും അബൂദബി ഇന്ത്യന്‍ സ്കൂളിലെ എട്ടാം തരം വിദ്യാര്‍ഥിനിയുമായ റിതു രാജേഷിനാണ് ലഭിച്ചത്.  ചിത്രരചന, ഭരതനാട്യം, മോഹിനിയാട്ടം, നാടോടിനൃത്തം, ഗാനാലാപനം, കഥ-കവിത- ഉപന്യാസം രചനകള്‍, നീന്തല്‍ തുടങ്ങിയവയിലെല്ലാം നിരവധി സമ്മാനങ്ങള്‍ നേടിയിട്ടുള്ള റിതു, കഴിഞ്ഞ വര്‍ഷത്തെ ശൈഖ് ഹംദാന്‍ പുരസ്കാരവും നേടിയിരുന്നു. പഠനത്തിലും മികച്ച പ്രകടനമാണ് കാഴ്ച വെക്കുന്നത്. ഇന്ത്യന്‍ സ്കൂളിലെ ജൂനിയര്‍ ക്യാപ്റ്റനും ആയിരുന്നു. 
കണ്ണൂര്‍ സ്വദേശിയും അബൂദബി ഡിസ്ട്രിബ്യൂഷന്‍ കമ്പനിയില്‍ സീനിയര്‍ എന്‍ജിനീയറുമായ രാജേഷ്കുമാറിന്‍െറയും കോഴിക്കോട് സ്വദേശിനിയും അധ്യാപികയുമായ സിന്ധുവിന്‍െറയും മകളാണ്. വിദ്യാര്‍ഥിയായ ഋഷി ഗോവിന്ദ് ഏക സഹോദരനാണ്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.