ഗ്രീന്‍വോയ്സ് സ്നേഹപുരം  പുരസ്കാരങ്ങള്‍ സമ്മാനിച്ചു

അബൂദബി: പ്രവാസി സംഘടനയായ ഗ്രീന്‍ വോയ്സിന്‍െറ വാര്‍ഷികവും വിവിധ മേഖലകളില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ചവര്‍ക്കുള്ള സ്നേഹപുരം പുരസ്കാര ദാനവും അബൂദബി ഇന്ത്യന്‍ ഇസ്ലാമിക് സെന്‍ററില്‍ നടന്നു.  അര്‍ബുദ രോഗ വിദഗ്ധന്‍  ഡോ.വി.പി.ഗംഗാധരന്‍, മാധ്യമപ്രവര്‍ത്തകരായ പി.പി.ശശീന്ദ്രന്‍, റസാഖ് ഒരുമനയൂര്‍ കെ.ആര്‍ അരുണ്‍കുമാര്‍, രശ്മി രഞ്ജന്‍, സാദിഖ് കാവില്‍, ഫസലു നാദാപുരം എന്നിവര്‍ക്കും മുന്‍ഷിദ് ഷാര്‍ജ റിയാലിറ്റി ഷോ ജേത്രിയായ ആദ്യ മലയാളി  മീനാക്ഷി ജയകുമാറിനും പുരസ്കാരങ്ങള്‍ സമ്മാാനിച്ചു.  ഗ്രീന്‍വോയ്സ് രക്ഷാധികാരി കെ.കെ.മൊയ്തീന്‍ കോയ അധ്യക്ഷത വഹിച്ചു. യൂനിവേഴ്സല്‍ ഹോസ്പിറ്റല്‍ എം.ഡി.  ഡോ.ഷബീര്‍ നെല്ലിക്കോട് ഉദഘാടനം ചെയ്തു. യു.എ.ഇ എക്സ് ചേഞ്ച് പ്രസിഡണ്ട് വൈ.സുധീര്‍ കുമാര്‍ ഷെട്ടി, ലുലു ഗ്രൂപ്പ് കോര്‍പ്പറേറ്റ് കമ്മ്യൂണിക്കേഷന്‍ വിഭാഗം മേധാവി വി.നന്ദകുമാര്‍, നരിക്കോള്‍ ഹമീദ് ഹാജി എന്നിവര്‍ ഉപഹാരങ്ങള്‍ സമ്മാനിച്ചു. 
ആതുര സേവനത്തിന്‍്റെ അടിസ്ഥാനം രോഗികളുടെ സമാധാനവും സന്തോഷവുമായിരിക്കണമെന്ന് ഡോ. ഗംഗാധരന്‍ പറഞ്ഞു. ബിരുദവും ബിരുദാനന്തര ബിരുദവും നേടുന്നവരുടെ മനസ്സ് സേവനത്തിലൂന്നിയുള്ള ചിന്തയിലൂടെയാണ് സഞ്ചരിക്കേണ്ടത്. പണം മുടക്കിയും കഷ്ടപ്പെട്ടും ഉന്നതങ്ങളിലത്തെിയാലും സാമൂഹിക ഉത്തരവാദിത്വവും കടപ്പാടും ഉണ്ടെന്ന തിരിച്ചറിവ്കൂടി അനിവാര്യമാണെന്ന് ഗ്രീന്‍വോയ്സ് കര്‍മശ്രീ പുരസ്കാരം ഏറ്റുവാങ്ങി നടത്തിയ പ്രഭാഷണത്തില്‍ അദ്ദേഹം പറഞ്ഞു.  ആതുരശുശ്രൂഷാ രംഗത്തെ വേറിട്ട വ്യക്തിത്വമായി നിലകൊള്ളുന്ന ഡോ.ഗംഗാധരന്‍െറ അതുല്യമായ സേവനം കേരളീയ സമൂഹത്തിന്‍െറ വേദനിക്കുന്ന വിഭാഗത്തിന് ലഭിച്ച സൗഭാഗ്യമാണെന്ന് യൂനിവേഴ്സല്‍ ഹോസ്പിറ്റല്‍ എം.ഡി. ഡോ.ഷബീര്‍ നെല്ലിക്കോട് പറഞ്ഞു.  ഉന്നതരെയും പാവപ്പെട്ടവരെയും ഒരുപോലെ നോക്കിക്കാണുകയും വേദനയും രോഗവും എല്ലാവര്‍ക്കും ഒരുപോലെയാണെ് ചിന്തിക്കുകയും ചെയ്യുന്ന ഡോ.ഗംഗാധരന്‍ ആയിരങ്ങളുടെ ആശ്വാസ കേന്ദ്രമാണെന്ന് യു.എ.ഇ എക്സ്ചേഞ്ച് പ്രസിഡന്‍റ് വൈ.സുധീര്‍കുമാര്‍ ഷെട്ടി പറഞ്ഞു. നിര്‍ധനര്‍ക്കുള്ള ഭവന നിര്‍മ്മാണത്തിനായി അബൂദബി കൊടുവള്ളി മണ്ഡലം കെ.എം.സി.സിക്കുള്ള ഗ്രീന്‍വോയ്സ് ധനസഹായം ചടങ്ങില്‍ വിതരണം ചെയ്തു. ഇതിനകം 14 കുടുംബങ്ങള്‍ക്ക് വീടുകള്‍ നിര്‍മ്മിച്ചു നല്‍കിയിട്ടുള്ള ഗ്രീന്‍ വോയ്സ്   ഇപ്പോള്‍ ആറ് വീടുകളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നുണ്ട്. ഗ്രീന്‍വോയ്സ്  ചെയര്‍മാന്‍ സി.എച്ച് ജാഫര്‍ തങ്ങള്‍ സ്വാഗതവും അബ്ദുല്ല ഹാജി നന്ദിയും പറഞ്ഞു.  നിസാര്‍ വയനാട്, റബീഉല്ല എന്നിവരുടെ നേതൃത്വത്തില്‍ ഗാനമേളയും നടന്നു.   
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.