അബൂദബിയില്‍ എക്സ്പ്രസ് ബസ്  സര്‍വീസ് ആരംഭിച്ചു

അബൂദബി: തലസ്ഥാന നഗരിയില്‍ വെള്ളിയാഴ്ച മുതല്‍ എക്സ്പ്രസ് ബസ് സര്‍വീസ് ആരംഭിച്ചു. യാത്രക്കാര്‍ക്ക് കൂടുതല്‍ ബസ് സര്‍വീസുകള്‍ ലഭ്യമാക്കുന്നതിന്‍െറ ഭാഗമായാണ് മൂന്ന് പുതിയ റൂട്ടുകളിലേക്ക് എക്സ്പ്രസ് സര്‍വീസ് ആരംഭിച്ചത്. ഓരോ 30 മിനിറ്റിലും സര്‍വീസുണ്ടാകും. ദിവസം 72 സര്‍വീസുകളാണ് നടത്തുകയെന്ന് മുനിസിപ്പല്‍ കാര്യ- ഗതാഗത മന്ത്രാലയം അറിയിച്ചു. സമഗ്ര പഠനത്തിന്‍െറ ഭാഗമായാണ് പുതിയ റൂട്ടുകളിലേക്ക് സര്‍വീസുകള്‍ ആരംഭിച്ചത്. ബസ് നമ്പര്‍ എല്‍ പത്ത് അബൂദബി സിറ്റിയെയും മുഹമ്മദ് ബിന്‍ സായിദ് സിറ്റി ബസ് സ്റ്റേഷനെയും ബന്ധിപ്പിച്ചാണ് സര്‍വീസ് നടത്തുക. എല്‍ 20 ബസ് ഷഹാമ ഡിസ്ട്രിക്ടിലെ ഷുഹാദ ബദര്‍ മോസ്കിനെയും എല്‍ 40 ബനിയാസ് വെസ്റ്റ് ബസ് സ്റ്റേഷനെയും ബന്ധിപ്പിച്ചാണ് സര്‍വീസ് നടത്തുന്നത്.
അതേസമയം, തലസ്ഥാന നഗരത്തില്‍ ബസ് യാത്രക്കുള്ള പേപ്പര്‍ ടിക്കറ്റുകള്‍  പൂര്‍ണമായും ഒഴിവാക്കുകയാണ്. നിലവില്‍ തലസ്ഥാന നഗരിയിലെ ബസുകളില്‍ പേപ്പര്‍ ടിക്കറ്റുകള്‍ ഒഴിവാക്കിയിട്ടുണ്ട്. ഏപ്രില്‍ 22 മുതല്‍ ഇത് പ്രാന്തപ്രദേശങ്ങളിലേക്കും വ്യാപിപ്പിക്കുകയാണ്. അബൂദബി നഗരത്തില്‍ ഏര്‍പ്പെടുത്തിയ ഹാഫിലാത്ത് കാര്‍ഡുകള്‍ നഗര പ്രാന്തങ്ങളിലും നിര്‍ബന്ധമാക്കുകയാണ്. ബസ് സ്റ്റേഷനുകള്‍,  ശീതീകരിച്ച ബസ് ഷെല്‍ട്ടറുകള്‍, ഉപഭോക്തൃ സേവന കേന്ദ്രങ്ങള്‍, ഷോപ്പിങ് മാളുകള്‍, ആശുപത്രികള്‍ എന്നിവിടങ്ങളിലെ ടിക്കറ്റ് വില്‍പന യന്ത്രങ്ങള്‍ വഴി ഹാഫിലാത്ത് കാര്‍ഡുകള്‍ ലഭിക്കും.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.