ചെറിയ അപകടങ്ങളില്‍പ്പെട്ട വാഹനങ്ങള്‍ ഉടന്‍ റോഡില്‍ നിന്ന് മാറ്റണം

അബൂദബി: വാഹനങ്ങള്‍ കൂട്ടിമുട്ടി സംഭവിച്ച  ചെറിയ അപകടങ്ങളെ തുടര്‍ന്നു റോഡില്‍  നിര്‍ത്തിയിട്ടതിന്‍െറ ഫലമായി കഴിഞ്ഞ വര്‍ഷം 4,06,268   ഗതാഗതം തടസ്സങ്ങള്‍ യു. എ. ഇ. തലത്തില്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ വര്‍ഷം രാജ്യത്ത് ആകെയുണ്ടായ അപകടങ്ങളുടെ 3.28 ശതമാനമാണ് ഇതെന്ന് അഭ്യന്തര മന്ത്രാലയത്തിന്‍റെ കണക്കുകള്‍ പറയുന്നു. ചെറിയ അപകടങ്ങളില്‍ വാഹനങ്ങള്‍ പൊതു നിരത്തില്‍ നിന്ന് മാറ്റാതെ ഇടുന്നത് മൂലം വന്‍ അപകടങ്ങളാണ് സംഭവിക്കുന്നതെന്ന് ട്രാഫിക് കോര്‍ഡിനേഷന്‍ ഡയറക്ടര്‍ ബ്രിഗേഡിയര്‍ ഗൈസ് ഹസന്‍ അസ്സാബി പറഞ്ഞു. അപകടങ്ങള്‍ നടന്നാല്‍ അത് നോക്കാന്‍ വണ്ടി നിരത്തില്‍ നിര്‍ത്തുന്നതും കൂടുതല്‍ അപകടങ്ങള്‍ക്കിടയാക്കുന്നു. കൂടാതെ റോഡുകളില്‍ തിരക്കേറുകയും ചെയ്യും. ഇതൊഴിവാക്കാനാണ്  ചെറിയ അപകടങ്ങളില്‍ വാഹനം പെട്ടെന്ന് പൊതു നിരത്തില്‍ നിന്ന് മാറ്റണമെന്ന നിയമം കൊണ്ടുവന്നത്. ആളപായമില്ളെങ്കില്‍ ഗതാഗത സ്തംഭനം ഒഴിവാക്കാന്‍ അപകടത്തില്‍ പെട്ട വാഹനങ്ങള്‍  പൊതു നിരത്തില്‍ നിന്ന് സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റണം.  അല്ലാത്ത പക്ഷം 200  ദിര്‍ഹം പിഴയിടും. ബ്ളാക്ക് പോയിന്‍റ് ഉണ്ടാകില്ല. ഇങ്ങനെ പൊതു നിരത്തില്‍ നിന്ന് റോഡരികിലേക്ക് മാറ്റുന്നത് കൊണ്ട് അപകടത്തിന്‍െറ പൊലീസ് റിപ്പോര്‍ട്ട് തയാറാക്കുന്നതില്‍ തെറ്റുകള്‍ സംഭവിക്കില്ളെന്ന് അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.