ഷാര്‍ജ: ഷാര്‍ജ രാജ്യാന്തര വിമാനതാവളത്തിലൂടെ യാത്ര ചെയ്യുന്നവര്‍ക്ക് 35 ദിര്‍ഹം എക്സിറ്റ് ഫീ ഏര്‍പ്പെടുത്താന്‍ എക്സിക്യൂട്ടിവ് കൗണ്‍സില്‍ തിരുമാനം.
വിമാനത്തിലെ ജോലിക്കാര്‍, രണ്ട് വയസിന് താഴെ പ്രായമുള്ള കുട്ടികള്‍, ട്രാന്‍സിറ്റ് വിസക്കാര്‍ എന്നിവരെ ഇതില്‍ നിന്ന് ഒഴിവാക്കും. ഈടാക്കുന്ന പണം വിമാനത്താവള വികസനത്തിനും മറ്റ് സേവനങ്ങള്‍ക്കുമാണ് പ്രയോജനപ്പെടുത്തുക. എന്ന് മുതലാണ് ഇത് നിലവില്‍ വരിക എന്നതിനെ കുറിച്ചുള്ള വിശദാംശങ്ങള്‍ പുറത്തു വിട്ടിട്ടില്ല. ലോകത്താകമാനം ഇത്തരത്തിലുള്ള ഫീ നിലവിലുള്ളതാണെന്ന് അധികൃതര്‍ പറഞ്ഞു.
എന്നാല്‍ കുടുംബമായി യാത്ര ചെയ്യുന്നവര്‍ക്ക് ഇത് അധിക ബാധ്യത വരുത്തിവെക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കുറഞ്ഞ നിരക്കും മെച്ചപ്പെട്ട സേവനവും മൂലം ജനങ്ങളുടെ ഇഷ്ടമായി മാറിയ എയര്‍ അറേബ്യ വിമാനത്തിന്‍െറ കേന്ദ്രമാണ് ഷാര്‍ജ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.