രാജ്യത്ത് ജൈവ വിഭവങ്ങള്‍ക്ക് പ്രിയമേറുന്നു; ഉപഭോക്താക്കളില്‍ മുന്നില്‍ ഇന്ത്യക്കാര്‍

അബൂദബി: രാജ്യത്ത് ജൈവ ഭക്ഷ്യ വിഭവങ്ങള്‍ക്ക് പ്രിയമേറുകയാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ആരോഗ്യ ഭക്ഷ്യ ശീലവും വരുമാനത്തിലുള്ള വര്‍ധനയും മൂലം കൂടുതല്‍ ആളുകള്‍ ജൈവ ഉല്‍പന്നങ്ങള്‍ തേടി എത്തുന്നു. യു.എ.ഇയിലെ കാര്‍ഷിക മേഖലയും ജൈവ രീതിയിലേക്ക് മാറുകയാണ്.
ഒരു പതിറ്റാണ്ട് മുമ്പ് വരെ ജൈവ കാര്‍ഷിക രംഗത്ത് കാര്യമായി ആരും സജീവമാകാത്ത സാഹചര്യമാണ് നിലനിന്നിരുന്നതെങ്കിലും ഇപ്പോള്‍ ശക്തമായ മാറ്റം കാണാന്‍ സാധിക്കുമെന്ന് കാര്‍ഷിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന അല്‍ ഇബ്ദ അല്‍ സഹാബി ഇന്‍വെസ്റ്റ്മെന്‍റ്സ് സി.ഇ.ഒ എന്‍ജി. മര്‍യം അല്‍ ജെനൈബി പറയുന്നു. രാജ്യത്തെ വന്‍കിട ഫാമുകള്‍ വരെ ജൈവ കാര്‍ഷിക രീതി അവലംബിക്കാന്‍ താല്‍പര്യപ്പെടുന്നതായി അവര്‍ ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. ഇന്ന് ബേബി ഫുഡുകള്‍, കുട്ടികള്‍ക്കുള്ള ജ്യൂസുകള്‍ തുടങ്ങിയവ അടക്കം ജൈവ രീതിയില്‍ ഉല്‍പാദിപ്പിക്കുന്നുണ്ട്. രാജ്യത്ത് ജൈവ കാര്‍ഷിക മേഖലയും ഉല്‍പന്നങ്ങളും കുതിപ്പില്‍ തന്നെയാണ്. പച്ചക്കറിക്കൊപ്പം ശുദ്ധമായ പാലിനും മുട്ടക്കും മാംസത്തിനും ആവശ്യക്കാരേറെയാണ്. ജൈവ ഉല്‍പന്നങ്ങള്‍ക്ക് വില കൂടുതലാണെന്നത് ഉപഭോക്താക്കള്‍ പരിഗണിക്കുന്നില്ളെന്നും ആരോഗ്യത്തിനാണ് മുന്‍ഗണന നല്‍കുന്നതെന്നും സിയാല്‍ മിഡിലീസ്റ്റില്‍ പങ്കെടുക്കാനത്തെിയ  മര്‍യം അല്‍ ജെനൈബി പറഞ്ഞു.
വിഷന്‍ 2021ന്‍െറ ഭാഗമായി ആരോഗ്യമുള്ള സമൂഹത്തിനായി സര്‍ക്കാര്‍ തലത്തിലുള്ള ഇടപെടലുകള്‍ ജൈവ കൃഷിക്ക് ഏറെ സഹായകമായിട്ടുണ്ട്. ജലം- പരിസ്ഥിതി മന്ത്രാലയത്തിന്‍െറയും വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും പിന്തുണയും ലഭിക്കുന്നുണ്ടെന്നും  മര്‍യം അല്‍ ജെനൈബി പറഞ്ഞു. രാജ്യത്തുടനീളം ജൈവ ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നതിനായി വിപണി ലഭ്യമാക്കിയിട്ടുമുണ്ട്.  ജലം- പരിസ്ഥിതി മന്ത്രാലയത്തിന്‍െറ നേതൃത്വത്തില്‍ ജൈവ ഉല്‍പന്നങ്ങള്‍ക്ക് സര്‍ട്ടിഫിക്കേഷന്‍ നല്‍കുന്നതും പ്രയോജനപ്രദമാണ്. എമിറേറ്റ്സ് അതോറിറ്റി ഫോര്‍ സ്റ്റാന്‍ഡേര്‍ഡൈസേഷന്‍ ആന്‍ മെട്രോളജി (എസ്മ) സര്‍ട്ടിഫിക്കേഷനിലൂടെ ജൈവ ഉല്‍പന്നങ്ങള്‍ തിരിച്ചറിയാന്‍ എളുപ്പം സാധിക്കും. ജൈവ ഉല്‍പന്നങ്ങള്‍ വാങ്ങുന്നതില്‍ സ്വദേശികള്‍ക്കൊപ്പം ഇന്ത്യക്കാരും ഏറെ മുന്നിലാണെന്ന് അവര്‍ പറഞ്ഞു. അടുത്തിടെ നടന്ന പഠനത്തില്‍ ജൈവ ഭക്ഷ്യ വിഭവങ്ങളോട് ഇന്ത്യക്കാര്‍ കാണിക്കുന്ന താല്‍പര്യം ഏറെ പ്രകടമായിരുന്നു. ആരോഗ്യമുള്ള ഭക്ഷണത്തിനായി പണം ചെലവഴിക്കാന്‍ സ്വദേശി- പ്രവാസി സമൂഹങ്ങള്‍ മടിക്കുന്നില്ളെന്നതിന്‍െറ തെളിവാണ് ജൈവ കാര്‍ഷിക മേഖലയുടെ വളര്‍ച്ച എടുത്തുകാണിക്കുന്നതെന്നും മര്‍യം അല്‍ ജെനൈബി പറഞ്ഞു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.