ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം നോളജ് അവാര്‍ഡ് പ്രഖ്യാപിച്ചു

ദുബൈ: വൈജ്ഞാനിക രംഗത്ത് മികച്ച സംഭാവനകള്‍ അര്‍പ്പിക്കുന്ന വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമായി ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം നോളജ് അവാര്‍ഡ് പ്രഖ്യാപിച്ചു. 
യു.എ.ഇ വൈസ്പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. പുത്തന്‍ കണ്ടുപിടിത്തങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുകയും വിജ്ഞാന വ്യാപനവുമാണ് അവാര്‍ഡിന്‍െറ ലക്ഷ്യം. 
എല്ലാവര്‍ഷവും ഡിസംബറിലാണ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം ഫൗണ്ടേഷന്‍ അവാര്‍ഡ് പ്രഖ്യാപിക്കുക. ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് ആയിരിക്കും അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുക്കുക. സെക്രട്ടറി ജനറല്‍ പ്രഖ്യാപനം നടത്തും. 
മൂന്നുവര്‍ഷമായിരിക്കും ബോര്‍ഡിന്‍െറ കാലാവധി.  
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.