ദുബൈ: ഓണത്തോടനുബന്ധിച്ച് ദുബൈയിലും ഷാര്‍ജയിലുമായി ഇത്തവണയും കേരള ഫെസ്റ്റ് സംഘടിപ്പിക്കുന്നു. ബെഞ്ച് മാര്‍ക്ക് മീഡിയയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന കേരള മേളയുടെ ഒമ്പതാമത് പതിിപ്പില്‍ ഓണച്ചന്തയും ‘ഓണസൗഭാഗ്യം’ മാഗസിന്‍ പ്രകാശനവും സ്റ്റേജ് ഷോയും നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഷാര്‍ജ അന്‍സാര്‍ മാളില്‍ 27,28 തീയതികളിലാണ് ഓണച്ചന്ത നടക്കുക. 27ന് വൈകിട്ട് ആറിന് നടക്കുന്ന ചടങ്ങില്‍ ഇന്ത്യന്‍ കോണ്‍സുല്‍ ദീപാ ജെയിന്‍ ഉദ്ഘാടനം ചെയ്യും. ചലച്ചിത്ര നടി റീനു മാത്യൂസ് ഭദ്രദീപം തെളിക്കും. യു.എ.ഇ മുന്‍ വിദ്യഭ്യാസ മന്ത്രി ഹുമൈദ് അല്‍ഖാതമി ചടങ്ങില്‍ സംബന്ധിക്കും. ഉദ്ഘാടനത്തെതുടര്‍ന്ന് വിവിധ കലാ സാംസ്കാരിക പരിപാടികള്‍ അരങ്ങേറും. വിവിധ ഉത്പന്നങ്ങള്‍ ആകര്‍ഷകമായ വിലയില്‍ ലഭിക്കുന്ന ചന്തയില്‍ 25 സ്റ്റാളുകളാണുണ്ടാവുക. പരമ്പരാഗത നൃത്തങ്ങളും പാട്ടും മിമിക്രിയും ഹാസ്യവിരുന്നും ഗെയിം ഷോകളും പരിപാടിക്ക് പൊലിമയേകു. പ്രവേശം സൗജന്യമാണ്. സൗജന്യ മെഡിക്കല്‍ ക്യാമ്പും കണ്ണു പരിശോധനയും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു. യു.എ.ഇ എക്സ്ചേഞ്ചുമായി സഹകരിച്ച് എല്ലാവര്‍ഷവത്തെയും പോലെ ഇത്തവണയും ഓണസൗഭാഗ്യം മാഗസിന്‍ പ്രസിദ്ധീകരിക്കുമെന്ന് ചീഫ് എഡിറ്റര്‍ കെ.കെ.മൊയ്തീന്‍ കോയ പറഞ്ഞു. യു.എ.ഇ എക്സ്ചേഞ്ചിന്‍െറ തെരഞ്ഞെടുത്ത ശാഖകളിലൂം മറ്റു ഓണപ്പരിപാടികളിലും ഓണപ്പതിപ്പ് സൗജന്യമായി വിതരണം ചെയ്യും. കവര്‍ പേജ് പ്രകാശനം ചടങ്ങില്‍ നിര്‍വഹിച്ചു.
28ന് ദുബൈ അല്‍നാസര്‍ ലീഷര്‍ലാന്‍റിലാണ് പ്രമുഖര്‍ അണിനിരക്കുന്ന സ്റ്റേജ് ഷോ. ജോയ് മാത്യു, മംമ്ത മോഹന്‍ദാസ്, ആശാ ശരത്, നസ്റിയ, അജ്ഞലി മേനോന്‍ തുടങ്ങിയവര്‍ പരിപാടിക്കത്തെും. പ്രവാസ ലോകത്തെ താരങ്ങളെ ചടങ്ങില്‍ ആദരിക്കും. ജോര്‍ജ് പീറ്ററിന്‍െറ ഗാനങ്ങള്‍, വിനോദ് കുമാര്‍-സുരഭി ടീമിന്‍െറയും സിറാജ് തുറയൂറിന്‍െറയും ഹാസ്യ വിരുന്ന്, പ്രണവ് പ്രദീപ്, ആര്യ ബാലകൃഷ്ണന്‍ എന്നിവരുടെ നൃത്തം തുടങ്ങിയവയുമുണ്ടാകും. യു.എ.ഇ എക്സ്ചേഞ്ച് കണ്‍ട്രി ഹെഡ് വര്‍ഗീസ് മാത്യു, ബെഞ്ച്മാര്‍ക്ക് എം.ഡി ഹബീബ് റഹ്മാന്‍, ബിജി ബാലന്‍, ജെയിംസ് മാത്യു ,ഹസന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.