ജൂലൈയിൽ അജ്മാനിൽ 200 കോടിയുടെ റിയൽ എസ്റ്റേറ്റ് ഇടപാടുകൾ
അജ്മാന്: കഴിഞ്ഞ ജൂലൈയിൽ അജ്മാനില്‍ നടന്നത് 200 കോടി ദിർഹത്തിന്റെ റിയൽ എസ്റ്റേറ്റ് ഇടപാടുകൾ. മൊത്തം 1,468 റിയൽ എസ്റ്റേറ്റ് ഇടപാടുകൾ ഈ മാസം നടന്നതായി ഡിപ്പാർട്മെന്റ് ഓഫ് ലാൻഡ്സ് ആൻഡ് റിയൽ എസ്റ്റേറ്റ് റെഗുലേഷൻ ഡയറക്ടർ ജനറൽ ഒമർ ബിൻ ഒമൈർ അൽ മുഹൈരി പറഞ്ഞു.
2023ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 42.85 ശതമാനമാണ് വളർച്ച. നിക്ഷേപ അവസരങ്ങളുടെയും വൈവിധ്യങ്ങളുടെയും അടിസ്ഥാനത്തിൽ അജ്മാൻ എമിറേറ്റ് ശക്തമായ കുതിപ്പിനും റിയൽ എസ്റ്റേറ്റ് ഇടപാടുകളുടെ എണ്ണത്തിലും അളവിലും വർധനക്കും സാക്ഷ്യം വഹിക്കുന്നുണ്ടെന്ന് ഒമർ ബിൻ ഒമൈർ അൽ മുഹൈരി പറഞ്ഞു.
അൽ റാഷിദിയ ഒന്ന് ജൂലൈയിൽ ഏറ്റവും ഉയർന്ന വിൽപന മൂല്യമായ 80 ദശലക്ഷം ദിർഹത്തിന്റെ ഇടപാടിന് സാക്ഷ്യം വഹിച്ചു. അജ്മാൻ ഇൻഡസ്ട്രിയൽ 2 ഏരിയയിൽ രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും ഉയർന്ന വിൽപന മൂല്യം 75 ദശലക്ഷം ദിർഹമാണ്.
മൊത്തം 280 വിൽപന ഇടപാടുകൾ ഡിപ്പാർട്മെന്റ് രേഖപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഏറ്റവുമധികം വ്യാപാരം നടക്കുന്ന അയൽപക്കങ്ങളുടെ പട്ടികയിൽ അൽ ഹീലിയോ 2 ഏരിയ ഒന്നാം സ്ഥാനത്തെത്തി. അൽ സഹിയയും അൽ യാസ്മീനുമാണ് തൊട്ടുപിന്നിൽ. അജ്മാൻ വൺ, സിറ്റി ടവറുകൾ എന്നിവക്ക് മുന്നിലായി എമിറേറ്റ്സ് സിറ്റി ഏറ്റവും കൂടുതൽ വ്യാപാരം നടക്കുന്ന പ്രധാന പദ്ധതികളുടെ പട്ടികയിൽ ഒന്നാമതായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.