ദുബൈ: യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭ ഈ വർഷം ആദ്യ പകുതിയിൽ 200 കോടി ദിർഹമിന്റെ ഭവന ആനുകൂല്യങ്ങൾക്ക് അംഗീകാരം നൽകി. എല്ലാ പൗരന്മാർക്കും മാന്യമായ ജീവിതവും അനുയോജ്യമായ ഭവനവും പ്രദാനം ചെയ്യുന്നതിനുള്ള തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായി നടപ്പിലാക്കുന്ന 2,618 ഭവന നിർമാണ അനുമതികൾ ഇതിൽ ഉൾപ്പെടും.
ഈ വർഷത്തിൽ തന്നെ അബൂദബി 218 കോടി ദിർഹമിന്റെ ഭവന ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിരുന്നു. എമിറേറ്റിലെ 1,502 പൗരന്മാർക്ക് ഉപകാരപ്പെടുന്നതാണിത്. അബൂദബിയിലെ ആനൂകൂല്യങ്ങളിൽ ഭവനവായ്പകൾ, നിർമാണം പൂർത്തിയായ വീടുകൾ, ഭൂമി അനുവദിക്കൽ എന്നിവയും ഉൾപ്പെടും. മുതിര്‍ന്ന പൗരന്മാര്, വിരമിച്ചവരും കുറഞ്ഞ വരുമാനക്കാരുമായവര്, കുടുംബനാഥന്മാര് മരിച്ച കുടുംബങ്ങള്‍ എന്നിവരെ പാക്കേജ് പ്രകാരം വായ്പാ തിരിച്ചടവില്‍ നിന്നൊഴിവാക്കിയിരുന്നു.
പാക്കേജിന്റെ പ്രഖ്യാപനത്തോടെ 2012ല്‍ അബൂദബി ഹൗസിങ് അതോറിറ്റി സ്ഥാപിതമായ ശേഷം ഭവന സഹായമായി ചെലവഴിച്ച പണം 149 ശതകോടി ദിര്‍ഹമായി ഉയരുകയുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.