18.5 കോടി ദിർഹമിന്‍റെ കള്ളപ്പണ ഇടപാട്: മൂന്ന് ഇന്ത്യക്കാർ ഉൾപ്പെടെ 13 പേർക്ക് തടവ്

ദുബൈ: 18.5 കോടി ദിർഹമിന്‍റെ കള്ളപ്പണം ഇടപാടും വ്യാജരേഖ ചമക്കലും വഞ്ചനയുമായി ബന്ധപ്പെട്ട് പിടിയിലായ 13 പേർക്ക് ദുബൈ കോടതി തടവ് ശിക്ഷ വിധിച്ചു. നാല് ജോർഡൻ സ്വദേശികൾ, മൂന്ന് ഇന്ത്യക്കാർ, രണ്ട് ഈജിപ്ഷ്യൻ, രണ്ട് ഫിലിപ്പീൻസ്, ഒരു കാനഡക്കാരൻ, ഇമാറാത്തി, ബ്രിട്ടീഷ് പൗരൻ, മൊറോകൻ സ്വദേശി എന്നിവർക്കാണ് ശിക്ഷ. ഇവരിൽ 13 പേർക്ക് തടവും പിഴയും വിധിച്ചപ്പോൾ രണ്ട് പേർക്ക് പിഴയിട്ടു.

വ്യാജ രസീതുകളാണ് ഇവർ നൽകിക്കൊണ്ടിരുന്നത്. കിട്ടിയ പണമെല്ലാം മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റി. ഈജിപ്ത്, മൊറോകോ, ജോർഡൻ എന്നീ രാജ്യങ്ങളിലുള്ളവർക്കാണ് പണം എത്തിച്ചിരുന്നത്. ബി.എം.ഡബ്ല്യു, സ്വിസ് വാച്ച് തുടങ്ങിയ സ്ഥാപനങ്ങളുടെ ഉപഭോക്താക്കളെ ലക്ഷ്യമിട്ടായിരുന്നു തട്ടിപ്പ്. ഒരുവർഷം മുതൽ മൂന്ന് വർഷം വരെയാണ് തടവ്. രണ്ട് പേർക്ക് 20,000 ദിർഹം വീതമാണ് പിഴ. മൂന്ന് ഷെൽ കമ്പനികൾക്ക് അഞ്ച് ലക്ഷം ദിർഹം വീതം പിഴയിട്ടു. ഇവരുടെ പേരിലുള്ള എല്ലാ സ്വത്തുക്കളും കണ്ടുകെട്ടാനും ഉത്തരവിട്ടു. 

Tags:    
News Summary - 18.5 crore dirham money laundering: 13 arrested, including three Indians

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.