ഗ്ലോബൽ വില്ലേജിൽ ഓൺലൈൻ ബുക്കിങ്ങിന് പത്ത് ശതമാനം ഇളവ്

ദുബൈ: ഗ്ലോബൽ വില്ലേജിന്‍റെ 27ാം സീസൺ തുടങ്ങാൻ രണ്ടുമാസം ബാക്കി നിൽക്കെ ടിക്കറ്റ് നിരക്കും ഓഫറുകളും പ്രഖ്യാപിച്ചു. ഓൺലൈനിൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് പത്ത് ശതമാനം വരെ ഇളവാണ് നൽകുന്നത്. ഒക്ടോബർ 25നാണ് ലോകമേള തുറക്കുന്നത്. 18 ദിർഹം മുതലാണ് ടിക്കറ്റ് നിരക്ക്. വാല്യൂ ടിക്കറ്റ് എടുക്കുന്നവർക്ക് ഞായറാഴ്ച മുതൽ വ്യാഴാഴ്ച വരെ ദിവസങ്ങളിലായിരിക്കും പ്രവേശനം. പൊതു അവധി ദിനങ്ങളിലും പ്രവേശനമുണ്ടാകില്ല. എന്നാൽ, 'എനി ഡേ'ടിക്കറ്റ് എടുക്കുന്നവർക്ക് എല്ലാ ദിവസവും പ്രവേശിക്കാം. ഗ്ലോബൽ വില്ലേജിന്‍റെ വെബ്സൈറ്റിലൂടെയോ മൊബൈൽ ആപ്പിലൂടെയോ ടിക്കറ്റെടുക്കുന്നവർക്കാണ് 10 ശതമാനം ഇളവ് നൽകുന്നത്.

ഹാപിനസ് ഗേറ്റ് എന്ന പേരിൽ പുതിയൊരു പ്രവേശന കവാടംകൂടി തുറന്നു. ട്രാഫിക് കുരുക്ക് ഒഴിവാക്കി ഇവിടെ എത്താനും പ്രവേശന കവാടത്തിന് തൊട്ടടുത്തുതന്നെ പാർക്ക് ചെയ്യാനും അവസരമുണ്ടാകും. പുതിയ ഗേറ്റിന് സമീപം വാലെ പാർക്കിങ് സൗകര്യവുമുണ്ട്. ഗേറ്റ് ഓഫ് ദ വേൾഡിന് സമീപത്തെ സെൽഫ് പാർക്കിങ് സംവിധാനം തുടരും. കൂടുതൽ ഇൻഫർമേഷൻ കൗണ്ടറുകൾ സ്ഥാപിക്കും. സ്മാർട്ട് വെൻഡിങ് മെഷീൻ, ലോക്കർ, പ്രാർഥന മുറികൾ എന്നിവയും കൂടുതലുണ്ടാവും. 

Tags:    
News Summary - 10 percent discount on online bookings at Global Village

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.