ഗൾഫിൽ ബലിപെരുന്നാൾ 11ന്

ജിദ്ദ: വ്യാഴാഴ്​ച ദുൽഹജ്ജ്​ മാസപ്പിറവി ദൃശ്യമായതിനാൽ ബലിപെരുന്നാൾ ആഗസ്​റ്റ്​ 11 ഞായറാ​ഴ്​ചയായിരിക്കുമെന്ന്​ സൗദി സുപ്രീം കോടതി പ്രഖ്യാപിച്ചു. ആഗസ്​റ്റ്​ പത്താം തിയതി ശനിയാഴ്​ച അറഫദിനമായിരിക്കും. ഹോത്ത സുദൈറിലെ മജ്​മഅ യൂനിവേഴ്​സിറ്റി ഗോള നിരീക്ഷണ കേന്ദ്രത്തിലാണ്​ മാസപ്പിറവി ദൃശ്യമായത്​. ലോകത്തെ 20 ലക്ഷത്തിലധികം ഹജ്ജ്​ തീർഥാടകർ ദുൽഹജ്ജ്​ ഒമ്പതിന് അറഫയിൽ സംഗമിക്കും.

സൗദിയിൽ മാസപ്പിറവി ദൃശ്യമായ സാഹചര്യത്തിൽ യു.എ.ഇ, ബഹ്​റൈൻ, കുവൈത്ത്​ തുടങ്ങിയ ഗൾഫ്​ രാജ്യങ്ങളും ഇൗ മാസം11ന്​ ബലിപെരുന്നാൾ ആഘോഷിക്കും. എന്നാൽ ഒമാനിൽ മാസപ്പിറവി ദൃശ്യമായതിന്​ തെളിവു ലഭിക്കാത്തതിനാൽ ആഗസ്​റ്റ്​ 12 തിങ്കളാഴ്​ചയായിരിക്കും ബലിപെരുന്നാൾ.

Tags:    
News Summary - zul hijjah moon sighted in saudi arabia eid al adha holiday to begin

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.