പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന യൂസഫ് തോട്ടശ്ശേരിക്ക് ദമ്മാമിലെ
പാലക്കാട് പ്രവാസി കൂട്ടായ്മയുടെ മെമൻേറാ ജാഫർ അലി നല്കുന്നു
ദമ്മാം: പതിനാറു വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന യൂസഫ് തോട്ടശ്ശേരിക്ക് ദമ്മാമിലെ പാലക്കാട് പ്രവാസി കൂട്ടായ്മ യാത്രയയപ്പു നൽകി. ദമ്മാമിലെ സാമൂഹിക സാംസ്കാരിക മേഖലകളിൽ നിറസാന്നിധ്യമാണ്. പാലക്കാട് പ്രവാസി കൂട്ടായ്മ ചെയർമാൻ റിയാസ് പറളിയുടെ അധ്യക്ഷതയിൽ ചേർന്ന പരിപാടി കൂട്ടായ്മയുടെ സാമൂഹിക ക്ഷേമ കൺവീനർ മണികണ്ഠൻ ഉദ്ഘാടനം ചെയ്തു. ജാഫർ അലി മെമൻേറാ കൈമാറുകയും അൻഷാദ് അസീസ് ബൊക്കെ കൈമാറുകയും ചെയ്തു. സൈദ് സൈനുൽ ആബിദീൻ പൊന്നാടയണിയിച്ചു. മുഹമ്മദ് ഷെരീഫ് ഉപഹാരം സമ്മാനിച്ചു.സൗദി ഇലക്ട്രിസിറ്റി കമ്പനിയിൽ സീനിയർ എൻജിനീയറായി ജോലി ചെയ്തു വരുകയായിരുന്നു. ദമ്മാം ഹോളിഡേയ്സ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങിൽ നബീൽ പറമ്പിൽ, റഹിമാൻ ഒലവക്കോട്, മുഹമ്മദ് അനസ്, ഹുസൈൻ മേപ്പറമ്പ് എന്നിവര്‍ ആശംസ നേർന്നു. പരിപാടിക്ക് ഷംസുദ്ദീൻ പാറ, അൽഫാസ്, സുഹൈബ്, സലാം വടക്കാഞ്ചേരി എന്നിവർ നേതൃത്വം നൽകി. കൂട്ടായ്മ കൺവീനർ സക്കരിയ സ്വാഗതവും ട്രഷറർ അൻവർ സാദിഖ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.