വെള്ള ടാങ്ക് ദേഹത്തേക്ക് മറിഞ്ഞു നജ്‌റാനിൽ മലയാളി യുവാവ് മരിച്ചു

നജ്‌റാൻ: നജ്റാനില്‍ വെള്ള ടാങ്ക് ദേഹത്തേക്ക് മറിഞ്ഞു മലപ്പുറം സ്വദേശിയായ മലയാളി യുവാവ് മരിച്ചു. ചട്ടിപ്പറമ്പ് കോടൂര്‍ സ്വദേശി കുറ്റിക്കാടന്‍ ഷഹീദ് (23) ആണ് മരിച്ചത്. നജ്‌റാൻ സനാഇയയിൽ വെളളം വിതരണം ചെയ്യുന്ന വാഹനത്തിൽ ഡ്രൈവറായി ജോലിചെയ്യുന്ന ഇദ്ദേഹം ജോലിക്കിടെ സ്വന്തം വാഹനത്തില്‍ നിന്നും ഒരു വർക് ഷോപ്പിൽ വെളളം ഇറക്കി കൊണ്ടിരിക്കെ കടയിലുണ്ടായിരുന്ന വെള്ള ടാങ്ക് ദേഹത്തേക്ക് മറിഞ്ഞായിരുന്നു അപകടം.

ഉടനെ ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരിന്നു. രണ്ട് വർഷം മുമ്പാണ് ഇദ്ദേഹം നജ്‌റാനിൽ എത്തിയത്. കെ.എം.സി.സിയുടെ പ്രവര്‍ത്തകനായ ഇദ്ദേഹം അവിവാഹിതനാണ്.

പിതാവ്: അബ്ദുൽ സലീം, മാതാവ്: സാജിത, സഹോദരങ്ങൾ: സഹീര്‍, സുഹാന, ജംഷീദ്, ഷിബിലി, ഷാനു. നജ്‌റാൻ കിങ് ഖാലിദ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

നജ്‌റാനിൽ തന്നെ ജോലി ചെയ്യുന്ന പിതാവിന്റെ സഹോദരൻ കുഞ്ഞി മുഹമ്മദ്, നജ്റാന്‍ കെ.എം.സി.സി നേതാക്കന്‍മാരായ സലാം പൂളപ്പൊയില്‍, സലീം ഉപ്പള, ലുഖ്മാന്‍ ചേലേമ്പ്ര, ഇബ്രാഹിം കുട്ടി, നിസാം, സുബൈർ കാസർകോട് തുടങ്ങിയവര്‍ മരണാനന്തര നടപടിക്രമങ്ങള്‍ പൂർത്തിയാക്കാൻ രംഗത്തുണ്ട്.

Tags:    
News Summary - Youth death in Najran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.