ഫ്ലൈനാസ് വിമാനത്തിൽ യുവതി ജന്മം നൽകിയ കുഞ്ഞ്
ജിദ്ദ: സൗദി അറേബ്യയിൽനിന്ന് യാത്രപുറപ്പെട്ട യുവതിക്ക് വിമാനത്തിൽ സുഖപ്രസവം. ജിദ്ദയിൽനിന്ന് കൈറോയിലേക്കു പറന്ന ഫ്ലൈനാസ് വിമാനത്തിലാണ് ഈജിപ്ഷ്യൻ യുവതി കുഞ്ഞിന് ജന്മം നൽകിയത്.
ഫ്ലൈനാസിന്റെ എക്സ്.വൈ 565 വിമാനത്തിൽ ഞായറാഴ്ച ജിദ്ദയിൽനിന്ന് കൈറോവിലേക്കു തിരിച്ച 26കാരിയാണ് വിമാനത്തിനകത്ത് പ്രസവിച്ചത്. തങ്ങളുടെ യാത്രക്കാരിലൊരാളായ യുവതിക്ക് പ്രസവവേദന തുടങ്ങിയെന്ന് അറിഞ്ഞതോടെ വിമാനജീവനക്കാർ ഉടൻ പ്രഥമശുശ്രൂഷ നൽകുകയും വിമാനത്തിലുണ്ടായിരുന്ന ഡോക്ടറോട് സഹായം തേടുകയും ചെയ്തു. ഡോക്ടറുടെ പരിചരണത്തിൽ വിമാനം കൈറോവിലെത്തുന്നതിനുമുമ്പു തന്നെ പ്രസവം സാധാരണഗതിയിൽ നടക്കുകയായിരുന്നു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. ഇരുവരുടെയും ആരോഗ്യനില നല്ല അവസ്ഥയിലാണെന്ന് ഡോക്ടർ സ്ഥിരീകരിക്കുകയും ചെയ്തു. കൈറോ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ഉടനെ ആംബുലൻസ് മെഡിക്കൽ സംഘം അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യാവസ്ഥ പരിശോധിച്ച് ഉറപ്പുവരുത്തി. കൂടുതൽ പരിശോധനക്കായി ഇവരെ ആശുപത്രിയിലേക്കു മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.