യാംബു സോക്കർ ജി.എം 16 ഫുട്ബാൾ ക്ലബ്ബിന് പുതിയ ഭാരവാഹികൾ

യാംബു: സോക്കർ ജി.എം 16 ഫുട്ബാൾ ക്ലബിന്റെ പുതിയ ഭാരവാഹികളെ ജനറൽ ബോഡി യോഗത്തിൽ തെരഞ്ഞെടുത്തു. ക്ലബ് രക്ഷാധികാരി അബ്ദുൽ കരീം പുഴക്കാട്ടിരിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സുൽഫീഖർ മക്കരപ്പറമ്പ്, റിയാസ് അമ്പലപ്പാറ എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പിന് അബ്ദുൽ കരീം പുഴക്കാട്ടിരി നേതൃത്വം നൽകി. ക്ലബ്ബിന്റെ പുതിയ പ്രസിഡൻറായി ശിഹാബ് ഊരകത്തിനെയും ജനറൽ സെക്രട്ടറിയായി സ്വാദിഖ് പെരിന്തൽമണ്ണയെയും ട്രഷററായി മുസ്ത്താഖ് മഞ്ചേരിയെയും തെരഞ്ഞെടുത്തു.

ജുനൈസ് കൊടക്കാട്, റബീഹ് ഇരുമ്പൂഴി എന്നിവരാണ് വൈസ് പ്രസിഡൻറുമാരും സൽമാൻ പരപ്പനങ്ങാടി, ഷരീഫ് വറ്റലൂർ എന്നിവർ സെക്രട്ടറിമാരുമാണ്. അബ്ദുൽ കരീം പുഴക്കാട്ടിരി, അക്ബർ താജ് തിരൂർ, ഇദ്‌രീസ് തോട്ടത്തിൽ, ആഷിഖ് പൂക്കോളത്തൂർ എന്നിവരെ രക്ഷാധികാരികളായി തെരഞ്ഞെടുത്തു. സുൽഫീഖർ മക്കരപ്പറമ്പ്, നജീബ്, നിസാർ, റിയാസ് അമ്പലപ്പാറ, ജംഷീർ, അജ്മൽ, നവാസ്, മഹ്ശൂക്ക്‌, ജംഷീർ എയർലിങ്ക് എന്നിവർ എക്‌സിക്യുട്ടീവ് അംഗങ്ങളാണ്.

Tags:    
News Summary - Yanbu Soccer GM 16 Football Club Announces New Committee Members

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.