പ്രവാസി സാംസ്കാരിക വേദി യാംബു മേഖല സംഘടിപ്പിച്ച ‘സ്വാതന്ത്ര്യ സംരക്ഷണ സംഗമം’ സോജി ജേക്കബ് ഉദ്ഘാടനം ചെയ്യുന്നു
യാംബു: ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യദിന വാർഷികത്തോടനുബന്ധിച്ച് പ്രവാസി സാംസ്കാരിക വേദി യാംബു മേഖല സ്വാതന്ത്ര്യ സംരക്ഷണ സംഗമം സംഘടിപ്പിച്ചു. പ്രവാസി യാംബു, മദീന, തബൂക്ക് മേഖല പ്രസിഡന്റ് സോജി ജേക്കബ് പരിപാടി ഉദ്ഘാടനം ചെയ്തു. രാജ്യത്തിന്റെ ഐക്യവും മതേതരത്വവും കാത്തുസൂക്ഷിക്കുന്ന മൂല്യാധിഷ്ഠിത രാഷ്ട്രീയ കൂട്ടുകെട്ട് ഉണ്ടാക്കി ഫാഷിസ്റ്റ് ശക്തികൾക്കെതിരെയുള്ള പോരാട്ടം ശക്തിയാർജ്ജിക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് അദ്ദേഹം പറഞ്ഞു. മേഖല സെക്രട്ടറി നസീറുദ്ദീൻ ഇടുക്കി മുഖ്യപ്രഭാഷണം നടത്തി.
യൂത്ത് ഇന്ത്യ യാംബു ജനറൽ സെക്രട്ടറി യാഷിക് തിരൂർ പ്രസംഗിച്ചു. വാഗൺ ട്രാജഡി പോലുള്ള നൂറുകണക്കിന് പോരാട്ടങ്ങളിൽ വീരമൃത്യു വരിച്ച ധീര ദേശാഭിമാനികളെ ഓർത്തുകൊണ്ടല്ലാതെ 75ാം വാർഷികാഘോഷ പരിപാടികൾ നടത്താൻ നമുക്ക് കഴിയില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സലിം വേങ്ങര, ശൗക്കത്ത് എടക്കര, ജലാൽ ഹംസ മതിലകം എന്നിവർ ആശംസ നേർന്നു. ദേശീയ ഗാനത്തോടെ പരിപാടി സമാപിച്ചു. പ്രവാസി യാംബു ടൗൺ ജനറൽ സെക്രട്ടറി സഫീൽ കടന്നമണ്ണ സ്വാഗതവും ഫൈസൽ പത്തപ്പിരിയം നന്ദിയും പറഞ്ഞു. താഹിർ ചേളന്നൂർ, നാസർ തൊടുപുഴ, ഫൈസൽ കോയമ്പത്തൂർ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.