???? ???????? ?????? ??????? ??????? ??. ??????? ????? ??? ??????? ??????? ?? ?????? ?????????? ?????? ??????????? ???????????????

യാമ്പു ആശുപത്രികളിൽ മദീന ആരോഗ്യ വകുപ്പ് ഡയറക്ടറുടെ സന്ദർശനം

യാമ്പു: പ്രദേശത്തെ ആരോഗ്യ കേന്ദ്രങ്ങളിൽ മദീന മേഖലയിലെ ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. അബ്​ദുൽ ഹമീദ് ബിൻ അബ്​ദുൽ റഹ ്​മാൻ അൽ സുബിഹി സന്ദർശനം നടത്തി. ഡോക്ടർമാരുടെയും നഴ്‌സുമാരുടെയും സേവനങ്ങളും സൗകര്യങ്ങളും ഡയറക്ടർ വിലയിരുത്തി. ചികിത്സാരംഗത്ത് കുറ്റമറ്റ സേവനങ്ങൾ നൽകാൻ ഈ മേഖലയിൽ പ്രവർത്തിക്കുന്നവരെല്ലാം പ്രതിജ്ഞാബദ്ധരാണെന്നും ആരോഗ്യ മേഖലയിലെ ഉദ്യോഗസ്ഥർ വരു ത്തുന്ന വീഴ്ചകൾക്ക്​ കർശനമായ നടപടികൾ ഉണ്ടാവുമെന്നും അദ്ദേഹം ബന്ധപ്പെട്ടവരെ അറിയിച്ചു.

ആശുപ ത്രിയിലെ ഡോക്ടർമാരുടെ സേവനങ്ങൾ ആരോഗ്യരംഗത്ത് വമ്പിച്ച മാറ്റങ്ങൾ വരുത്താൻ പര്യാപ്തമാക്കണമെന്നും അതിനുവേണ്ടിയുള്ള ആധുനിക സാങ്കേതിക സൗകര്യങ്ങൾ ആരോഗ്യകേന്ദ്രങ്ങളിലും സംവിധാനിക്കാൻ ബന്ധപ്പെട്ടവർ ജാഗ്രത പാലിക്കാനും ആരോഗ്യവകുപ്പ് ഡയറക്ടർ നിർദേശം നൽകി. യാമ്പുവിലെ ആരോഗ്യ വകുപ്പ് ഡയറക്ടർ അബ്​ദുൽ റഹ്​മാൻ അൽ മിയിലെബിയും സന്ദർശനത്തിൽ പ​െങ്കടുത്തു.

Tags:    
News Summary - yambu-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.