സാംസ്കാരിക മുദ്രകളുടെ പൈതൃക നഗരി

കാലം മായ്ക്കാത്ത പൗരാണിക ശേഷിപ്പുകളും സാംസ്കാരിക മുദ്രകളും തന്മയത്വത്തോടെ സംരക്ഷിക്കപ്പെടുന്നു യാമ്പു പൈ തൃക നഗരിയിൽ. അറേബ്യൻ ഉപഭൂഖണ്ഡത്തിലെ ജലസ്പർശമുള്ള പ്രദേശങ്ങളെ ആശ്രയിച്ച് പുഷ്​ടിപ്പെട്ട പുരാതന ഗ്രാമീണ സാംസ് കാരിക ശേഷിപ്പുകളുടെ അപൂർവ കാഴ്ചാനുഭവങ്ങളാണ് ‘മിൻത്വഖത്തു തുറാസ’ എന്ന് അറബിയിൽ രേഖപ്പെടുത്തിയ യാമ്പു പൈതൃക ന ഗരി സഞ്ചാരികൾക്ക് പകർന്ന് നൽകുന്നത്.അഞ്ഞൂറ് വർഷത്തിനപ്പുറത്തെ അറബികളുടെ ജീവിത രീതികളും സാംസ്‌കാരിക സാമൂഹിക ചുറ്റുപാടുകളും എങ്ങനെയായിരുന്നുവെന്നതിന് മൂകസാക്ഷിയായി ചരിത്രമുദ്രകൾ ധാരാളമുണ്ടിവിടെ. പാതി തകർന്ന മൂന്ന് നില കെട്ടിടങ്ങളും പഴയകാലത്തെ സൂക്കുകളുടെയും കോടതിയുടെയും ആസ്ഥാനങ്ങളുടെ കാഴ്ചകളും സന്ദർശ കർക്ക്‌ അറിവി​​​െൻറയും വിസ്മയത്തി​​​െൻറയും വാതായനങ്ങൾ തുറക്കുന്നതാണ്. ചരിത്രത്തിലെ സുപ്രധാനമായ പല സംഭവങ്ങൾക്കും സാക്ഷ്യം വഹിച്ചതി​​​െൻറ അടയാളങ്ങൾ ഇപ്പോഴുമുണ്ടിവിടെ. യാമ്പുവിലെ പുരാവസ്തു സൂക്ഷിപ്പ് ഏരിയയിലേക്ക് പക്ഷെ സന്ദർശകരുടെ ഒഴുക്ക് കാണാൻ കഴിയില്ല. ചരിത്ര വിദ്യാർഥികളും ഗവേഷകരും പലപ്പോഴും ഇവിടെ എത്തുന്നത് കാണാം.

ഈജിപ്ത്, യമൻ രാജ്യങ്ങളിലെ വ്യാപാരത്തിൽ പുരാതനകാലം മുതലേ ചെങ്കടൽ തീരനഗരമായ യാമ്പു ഒരു ഇടത്താവളമായി അറിയപ്പെട്ടിരുന്നു. രണ്ടായിരം വർഷങ്ങൾക്ക് മുമ്പു തന്നെ അറേബ്യൻ വാണിജ്യ രംഗത്തെ പ്രധാനകച്ചവട കേന്ദ്രങ്ങളിൽ ഒന്നായി യാമ്പു ചരിത്രത്തിൽ ഇടം പിടിച്ചിരുന്നു. സൗദിയുടെ നാമം ലോക ഭൂപട ത്തിൽ ഇടം പിടിക്കുന്നതിന് മുമ്പുള്ള ഹിജാസി​​​െൻറ ചരിതത്തിൽ യാമ്പു എന്ന പേര് രേഖപ്പെടുത്തിയതായി കാണാം. ശാമിൽ നിന്നും ആഫ്രിക്കയുടെ വടക്കൻ പ്രദേശങ്ങളിൽ നിന്നും വർത്തക സംഘങ്ങളും മറ്റു തീർഥാടക കൂട്ടങ്ങളും യാമ്പു വഴിയാണ്സഞ്ചാരം നടത്തിയിരുന്നതെന്ന് അറബി ചരിത്ര ഗ്രന്ഥങ്ങൾ രേഖപ്പെടുത്തുന്നു. അക്കാലം മുതൽ തന്നെ പുണ്യനഗരങ്ങളായ മക്കയിലേക്കും മദീനയിലേക്കും പോയിരുന്ന യാത്രാസംഘങ്ങൾ യാമ്പുവിനെ വിശ്രമത്തിനുള്ള ഇടത്താവളമാക്കിയിരുന്നു. സൗദിയിലെ ആർക്കിയോളജിക്കൽ സംരക്ഷണ മേഖലയായി യാമ്പു രേഖപ്പെടുത്തിയതോടെ സന്ദർശകർ കൂടുതലായി ഇപ്പോൾ ഇവിടെ എത്തുന്നു. പുരാതന യാമ്പുവി​​​െൻറ ചരിത്രം വിവരിക്കുന്ന മ്യൂസിയവും ഇവിടെ കാര്യക്ഷമമാക്കാനുള്ള ഒരുക്കത്തിലാണ് അധികൃതർ.

നൂറ്റാണ്ടുകൾക്ക് മുമ്പുള്ള തനി ഗ്രാമീണ സംസ്കാരമാണ് പഴയ യാമ്പുവിന് പറയാനുള്ളത്. പഴയകാല ജനവാസ കേന്ദ്രങ്ങൾ കാണുമ്പോൾ നമുക്ക് ഏറെ ആശ്ചര്യം തോന്നും. പുരാതന അറബ് ജീവിതത്തി​​​െൻറ നാൾ വഴികൾ ആവോളം ആസ്വദിക്കാൻ കഴിയുമാറുള്ള അവശിഷ്​ടങ്ങൾ ഇവിടെ സന്ദർശകർക്ക്‌ കൗതുകം പകരും. പഴയ ആളുകൾ കാലാവസ്ഥാവ്യതിയാനങ്ങളെ അതിജയിക്കാൻ ഒരുക്കിയ ഭൂഗർഭ അറകളും കുടിവെള്ള ശേഖരണ പദ്ധതികളും ചന്തകൾ നടത്താനുള്ള കേന്ദ്രങ്ങളും അറേബ്യൻ സാംസ്‌കാരിക തനിമയിലേക്ക് വെളിച്ചം വീശുന്നു. മൺകട്ടകൾ കൊണ്ടും കല്ലുകൾ കൊണ്ടും തീർത്ത ചുവരുകളും ഈത്തപ്പനയിൽ തീർത്ത മേൽകൂരകളുമുള്ള പകുതി തകർന്ന വീടുകളുടെ ശേഷിപ്പുകൾ ഇന്നും കാലാവസ്ഥയെ അതിജീവിച്ച് ഇവിടെ നില നിൽക്കുന്നു. പഴമയുടെ പ്രൗഢി നിലനിർത്തി പുനഃക്രമീകരിച്ച ‘സനൂസി’ മസ്ജിദ് സന്ദർശകരെ ഇവിടെ ആകർഷിക്കുന്നു.

പൗരാണിക രൂപത്തിൽ നില നിൽക്കുന്ന നഗര പൈതൃകങ്ങളെ സംരക്ഷിച്ചു കൊണ്ടുള്ള പദ്ധതി നടപ്പിലാക്കുന്നതി​​​െൻറ ഭാഗമായാണ് ഇവിടെയുള്ള പുതിയ പരിഷ്‌കാരങ്ങൾ. പൈതൃക പദവി പട്ടികയിൽ പെടുത്തി നൂറ്റാണ്ടുകൾ പഴക്കമുള്ള സനൂസി മസ്ജിദ് സംരക്ഷിക്കാൻ സൗദി ടൂറിസം ആൻറ് നാഷനൽ ഹെറിറ്റേജ് കമീഷൻ പ്രസിഡൻറ്​ കൂടിയായ അമീർ സുൽത്താൻ ബിൻ സൽമാൻ ബിൻ അബ്​ദുൽ അസീസ് നേരത്തെ നിർദേശം നൽകിയിരുന്നു. കടലിനെ ആശ്രയിച്ച് ജീവിച്ച ഒരു തലമുറയുടെ നാൾവഴികൾ പുതുതലമുറക്ക് ഇവിടെ പകർന്ന് നൽകുന്നു. പൂർവികരായ ആളുകൾ വന്ന നാൾവഴികൾ സഞ്ചാരികൾക്ക് മനസ്സിലാക്കാവുന്ന വിധത്തിൽ കാലോചിതമായ പരിഷ്‌കാരങ്ങൾ ധ്രുതഗതിയിലാണ് സൗദി കമീഷൻ ഫോർ ടൂറിസം ആൻറ് ഹെറിറ്റേജി​​​െൻറ മേൽനോട്ടത്തിൽ പരിഷ്‌കരിച്ചു കൊണ്ടിരിക്കുന്നത് .

സൗദിയുടെ സമ്പുഷ്​ടമായ പൗരാണിക അറബ് സാംസ്കാരികത്തനിമ കാത്ത് സൂക്ഷിക്കാൻ വിവിധ പ്രദേശങ്ങളിലെ പൈതൃകശേഷിപ്പുകൾ സംരക്ഷിക്കാൻ അധികൃതർ നടത്തുന്ന വികസന പ്രവർത്തനങ്ങൾ ഏറെ ശ്ലാഘനീയമാണ്. പഴയ കാലത്ത് ചെറിയ വ്യാപാരങ്ങളിലും മത്സ്യ ബന്ധനത്തിലും കാർഷിക വൃത്തിയിലും കഴിഞ്ഞിരുന്നവരായിരുന്നു പൂർവികരായ അറബികൾ. ഇവരുടെ പൈതൃക ശേഷിപ്പുകൾ പുതു തലമുറക്ക് പകുത്ത് നൽകാൻ വേണ്ടി വിനോദ സഞ്ചാര വികസന ദേശീയ പൈതൃക സംരക്ഷണ സമിതി യാമ്പുവിലും വിപുലമായ പദ്ധതികൾ നടപ്പിലാക്കുന്നത്. ടൗണിനടുത്തുള്ള ഹെറിറ്റേജ് നഗരിയിലെത്തിയാൽ സന്ദർശകർക്ക്‌ പുരാതന യാമ്പുവി​​​െൻറ പരിച്​ഛേദം കാണാൻ കഴിയും.

Tags:    
News Summary - yambu-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.