ജി​ദ്ദ​യി​ൽ ന​ട​ക്കു​ന്ന 'ഉ​സ്റ​തു​ൻ ഹ​സ​ന' ഫാ​മി​ലി എ​ക്സ്പോ ര​ജി​സ്ട്രേ​ഷ​ൻ കെ.​എ​ൻ.​എം സം​സ്ഥാ​ന ട്ര​ഷ​റ​ർ നൂ​ർ മു​ഹ​മ്മ​ദ് നൂ​രി​ഷ ഉ​ദ്‌​ഘാ​ട​നം ചെ​യ്യു​ന്നു

'ഉ​സ്റ​തു​ൻ ഹ​സ​ന' ഫാ​മി​ലി എ​ക്സ്പോ ര​ജി​സ്ട്രേ​ഷ​ൻ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു

ജി​ദ്ദ: ഇ​ന്ത്യ​ൻ ഇസ്‍ലാഹി സെ​ന്റ​ർ ഇ​ന്നും നാ​ളെ​യു​മാ​യി (വെ​ള്ളി, ശ​നി) ന​ട​ത്തു​ന്ന 'ഉ​സ്റ​തു​ൻ ഹ​സ​ന' എ​ക്സി​ബി​ഷ​ന്റെ ര​ജി​സ്ട്രേ​ഷ​ൻ, കെ.​എ​ൻ.​എം സം​സ്ഥാ​ന ട്ര​ഷ​റ​ർ നൂ​ർ മു​ഹ​മ്മ​ദ് നൂ​രി​ഷ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. ജി​ദ്ദ ഇ​ന്ത്യ​ൻ ഇ​സ്ലാ​ഹി സെ​ന്റ​ർ ഏ​റ്റെ​ടു​ത്തി​ട്ടു​ള്ള വ​ലി​യൊ​രു ദൗ​ത്യ​മാ​ണി​ത്. സ​മൂ​ഹ​ത്തി​ൽ ഇസ്‍ലാമോ​ഫോ​ബി​യ ഉ​യ​ർ​ത്തു​ന്ന വെ​ല്ലു​വി​ളി​ക​ൾ​ക്ക് കൃ​ത്യ​വും വ്യ​ക്ത​വു​മാ​യ മ​റു​പ​ടി ന​ൽ​കു​വാ​ൻ നേ​ര​ത്തേ എ​റ​ണാ​കു​ളം ജി​ല്ല​യി​ലും കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലും 'സാ​ൽ​വേ​ഷ​ൻ' എ​ന്ന പേ​രി​ൽ ന​ട​ത്തി​യ എ​ക്സി​ബി​ഷ​നു​ക​ൾ​ക്ക് സാ​ധി​ച്ചി​ട്ടു​ണ്ടെ​ന്നും അ​തു​പോ​ലെ ജി​ദ്ദ​യി​ലെ എ​ക്സ്പോ​ക്കും ക​ഴി​യു​മെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു. പ്ര​സി​ഡ​ന്റ് അ​ബ്ബാ​സ് ചെ​മ്പ​ൻ ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ദ്ദ ഇ​സ്ലാ​ഹി സെ​ന്റ​ർ സെ​ക്ര​ട്ട​റി ശി​ഹാ​ബ് സ​ല​ഫി സ്വാ​ഗ​ത​വും നൂ​രി​ഷ വ​ള്ളി​ക്കു​ന്ന് ന​ന്ദി​യും പ​റ​ഞ്ഞു. വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന എ​ക്സി​ബി​ഷ​ൻ വൈ​കു​ന്നേ​രം അ​ഞ്ച് മ​ണി മു​ത​ൽ രാ​ത്രി 10 മ​ണി വ​രെ ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. 

Tags:    
News Summary - Family Expo Registration Inaugurated

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.