യാംബു ഐ.എഫ്.എ നാലാമത് സെവൻസ് ഫുട്ബാൾ ടൂർണമെൻറിൽ ജേതാക്കളായ
അറാട്കോ മലബാർ എഫ്.സി ടീം
യാംബു: യാംബു ഇന്ത്യൻ ഫുട്ബാൾ അസോസിയേഷൻ (വൈ.ഐ.എഫ്.എ) സംഘടിപ്പിച്ച നാലാമത് സെവൻസ് ഫുട്ബാൾ മത്സരത്തിൽ അറാട്കോ മലബാർ എഫ്.സി ടീം ജേതാക്കളായി. എച്ച്.എം.ആർ എവർ ഗ്രീൻ എഫ്.സി ടീമിനെ അഞ്ചിനെതിരെ ആറ് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് അറാട്കോ മലബാർ എഫ്.സി ടീം വിജയിച്ചത്.
പ്രവാസികളുടെ ആവേശമായി മാറിയ യാംബുവിലെ അഖില സൗദി സെവൻസ് ഫുട്ബാൾ മത്സരത്തിൽ പ്രമുഖ ഫുട്ബാൾ ക്ലബുകളിലെ ടീമുകളും സന്തോഷ് ട്രോഫിയിൽ ജഴ്സിയണിഞ്ഞ പ്രമുഖ കളിക്കാരുമടക്കം കളത്തിലിറങ്ങിയിരുന്നു.യാംബു റദ്വ ഫ്ലഡ് ലിറ്റ് സ്റ്റേഡിയത്തിൽ ഒരു മാസം നീണ്ടുനിന്ന ഫുട്ബാൾ മത്സരം വീക്ഷിക്കാൻ നിറഞ്ഞ കാണികളായിരുന്നു ഗാലറിയിൽ പ്രകടമായത്. ഫൈനൽ മത്സരത്തിന്റെ ഉദ്ഘാടന ചടങ്ങിൽ യാംബുവിലെ വിവിധ രാഷ്ട്രീയ, സാംസ്കാരിക, കായിക സംഘടനകളുടെ നേതാക്കൾ പങ്കെടുത്തു.
യാംബു അൽ മനാർ ഇൻറർനാഷനൽ സ്കൂളിലെ ആരോൺ എബി തോമസ് ടീം, ക്രിസ്റ്റീന കാതറിൻ ടീം എന്നിവർ അവതരിപ്പിച്ച ഗ്രൂപ് ഡാൻസുകൾ പരിപാടിക്ക് പൊലിമ നൽകി.ടൂർണമെൻറിലെ ഏറ്റവും നല്ല ഗോളിയായി ശറഫുദ്ദീൻ, ബെസ്റ്റ് ഡിഫൻഡർ അസ്ലം (ഇരുവരും എച്ച്.എം.ആർ എവർ ഗ്രീൻ എഫ്.സി ടീം), ഏറ്റവും നല്ല കളിക്കാരനും മാൻ ഓഫ് ദ മാച്ച് കണ്ണൻ, ടോപ് സ്കോറർ രാമൻ (ഇരുവരും അറാട്കോ മലബാർ എഫ്.സി ടീം) എന്നിവരെ തിരഞ്ഞെടുത്തു.
വിജയികൾക്ക് റീമൽ ഔല മാനേജിങ് ഡയറക്ടർ ശൗഫർ വണ്ടൂർ, യാംബു ഇന്ത്യൻ ഫുട്ബാൾ അസോസിയേഷൻ പ്രസിഡൻറ് ഷബീർ ഹസൻ, സെക്രട്ടറി അബ്ദുൽ കരീം പുഴക്കാട്ടിരി, അറാട്കോ മാനേജിങ് ഡയറക്ടർ അബ്ദുൽ ഹമീദ്, ഫർഹാൻ മോങ്ങം, സൈനുൽ ആബിദ് മഞ്ചേരി എന്നിവർ ചേർന്ന് ജേതാക്കൾക്കുള്ള ട്രോഫികൾ സമ്മാനിച്ചു.
എച്ച്.എം.ആർ നൗഫൽ, ഫൈസൽ മച്ചിങ്ങൽ, റസാഖ് ഉള്ളാട്ടിൽ, ആസിഫ് അമാന, മുസ്തഫ മൊറയൂർ, കെ.പി.എ. കരീം താമരശ്ശേരി, അജോ ജോർജ്, അസ്ക്കർ വണ്ടൂർ, മാമുക്കോയ ഒറ്റപ്പാലം, നിയാസ് പുത്തൂർ, അലിയാർ മണ്ണൂർ, ഹമീദ് കാസർകോട്, അബ്ദുറസാഖ് നമ്പ്രം, സാബിത്ത്, യാസിർ മലപ്പുറം, ശങ്കർ എളങ്കൂർ, ബഷീർ പൂളപൊയിൽ, സിറാജ് മുസ്ലിയാരകത്ത് എന്നിവർ വിജയികൾക്കുള്ള വിവിധ സമ്മാനങ്ങൾ വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.