യാംബു: 2024 ലെ ഡോ.എ.പി.ജെ.അബ്ദുൽ കലാം സ്റ്റഡീ സെന്റ്ർ എക്സലൻസ് അവാർഡ് ജേതാക്കളായ യാംബുവിലെ അറാട്കോ എം.ഡി അബ്ദുൽ ഹമീദിനും റദ് വ ഗൾഫ് കമ്പനി എം.ഡി ബാബുക്കുട്ടൻ സി. പിള്ളക്കും യാംബു ഫുട്ബാൾ അസോസിയേഷൻ ആദരവ് നൽകുന്നതായി സംഘാടകർ അറിയിച്ചു.
ആഗസ്റ്റ് 29 ന് രാത്രി ഒമ്പത് മണിക്ക് യാംബു ടൗണിലെ കെ.എം.സി.സി ഓഡിറ്റോറിയത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു. സ്നേഹാദരവ് സംഗമത്തോടനുബന്ധിച്ച് ഷറഫ് കത്തിച്ചാൽ കണ്ണൂർ നയിക്കുന്ന ഇശൽ സന്ധ്യയും അരങ്ങേറും. യാംബുവിലെ വിവിധ സാംസ്കാരിക, സാമൂഹിക സംഘടനാ നേതാക്കൾ പരിപാടിയിൽ പങ്കെടുക്കുമെന്നും യാംബു ഫുട്ബാൾ അസോസിയേഷൻ ജനറൽ സെക്രട്ടറി അബ്ദുൽ കരീം പുഴക്കാട്ടിരി വാർത്താക്കുറിപ്പിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.