Posted On
date_range Updated On
date_range യാമ്പു മേഖലയിൽ ശക്തമായ മഴ
യാമ്പു: യാമ്പുവിന് വടക്ക് ഭാഗങ്ങളിലും ഉംലജിലും മഴയും കാറ്റും. യാമ്പുവിലെ മർകസ് തൽഅ നസാ, ഖുമാൽ, നുബാത് എന്നിവിടങ്ങളിലും പരിസരത്തെ ഗ്രാമത്തിലും ഉംലജിലെ ചില ഭാഗങ്ങളിലുമാണ് വെള്ളിയാഴ്ച മഴയുണ്ടായത്. ചില താഴ്വരകളിൽ വെള്ളം കവിഞ്ഞൊഴുകി. ഉംലജിെൻറ പല ഭാഗങ്ങളിലും വെള്ളിയാഴ്ച രാവിലെ തുടങ്ങിയ ഇടിയോട് കൂടിയ മഴ 45 മിനിറ്റോളം നീണ്ടു. ജനങ്ങൾ വീടുകളിൽ തന്നെ കഴിഞ്ഞു. ടൗണിെൻറ പല ഭാഗങ്ങളിലും വെള്ളക്കെട്ടുണ്ടായി. വെള്ളക്കെട്ടുകൾ മുനിസിപ്പാലിറ്റിക്ക് കീഴിലെ തൊഴിലാളികൾ നീക്കം ചെയ്തു. യാമ്പുവിൽ ജുമുഅ നമസ്കാര ശേഷം പ്രദേശത്തെ പല ഭാഗങ്ങളിലും നേരിയ തോതിൽ മഴ ഉണ്ടായി. മക്ക, മദീന, തബൂക്ക് തുടങ്ങിയ സ്ഥലങ്ങളിൽ മഴക്ക് സാധ്യതയുണ്ടാകുമെന്ന് കാലാവസ്ഥ വിഭാഗം നേരത്തെ അറിയിച്ചിരുന്നു. മുൻകരുതലെടുക്കാൻ സിവിൽ ഡിഫൻസ് സ്വദേശികളോടും വിദേശികളോടും ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.