യാമ്പു റോയൽ കമീഷൻ മെഡിക്കൽ സെൻറർ കെട്ടിടം ഉദ്‌ഘാടനം ചെയ്തു

യാമ്പു: റോയൽ കമീഷനിലെ മെഡിക്കൽ സ​​െൻററിനോടനുബന്ധിച്ച്​ നിർമിച്ച നാലു നില കെട്ടിടത്തി​​െൻറ ഉദ്‌ഘാടനം യാമ്പു ജുബൈൽ റോയൽ കമീഷൻ ചെയർമാൻ എഞ്ചിനീയർ അബ്്ദുല്ല അസ്സഹ്ദാൻ നിർവഹിച്ചു. 24,000 ചതുരശ്ര മീറ്റർ സ്ഥലത്താണ്​ നിർമിതി. ഔട്ട് പേഷ്യൻറ്​ ക്ലിനിക്കുകൾ, സ്‌പെഷ്യൽ വിഭാഗം ക്ലിനിക്കുകൾ, ഓപറേഷൻ തിയേറ്റർ, ലബോറട്ടറികൾ, മറ്റു ഓഫീസുകൾ എല്ലാം പുതിയ കെട്ടിടത്തിലും സജ്ജീകരിച്ചിട്ടുണ്ട്. 400 പേർക്ക് പ്രയോജനപ്പെടുന്ന ഓപ്പറേഷൻ തിയേറ്ററും മറ്റു ആവശ്യങ്ങൾക്കുള്ള അഞ്ച് ഹാളുകളും പുതിയ കെട്ടിടത്തിൽ ആധുനിക സൗകര്യങ്ങളോടെ ഒരുക്കിയിട്ടുണ്ട്. ദേശീയ പരിവർത്തന പദ്ധതി 2030​​െൻറ ഭാഗമായി ആരോഗ്യ മേഖലകളിലേക്ക് സ്വദേശികളെ കൂടുതൽ നിയമിക്കാനാണ് റോയൽ കമീഷൻ പുതിയ സംവിധാനങ്ങൾ സജ്ജീകരിക്കുന്നതിലൂടെ ശ്രമിക്കുന്നതെന്ന് യാമ്പു എക്സിക്യുട്ടീവ് ചെയർമാൻ ഡോ .അലാഅ ബിൻ അബ്്ദുല്ല നസീഫ് പറഞ്ഞു.

Tags:    
News Summary - yamboo roaya commission medical centre-saudi-saudi news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.