ദേശീയ ദിനാഘോഷത്തിനൊരുങ്ങി യാമ്പുവിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളും

യാമ്പു: 88 ാം ദേശീയ ദിനാഘോഷം ചരിത്ര സംഭവമാക്കാനുള്ള തയാറെടുപ്പിലാണ് സൗദി ഭരണകൂടം. ഇതി​​​െൻറ ഭാഗമായി ദിവസങ്ങൾ നീണ്ടു നിൽക്കുന്ന വിവിധ പരിപാടികളാണ് രാജ്യത്തി​​​െൻറ വിവിധ മേഖലകളിൽ ആസൂത്രണം ചെയ്തിരിക്കുന്നത്. യാമ്പു പ്രവിശ്യയിലെ 552 സൗദി വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നുള്ള 75,000 ൽ അധികം വിദ്യാർഥികൾ ആഘോഷ പരിപാടികളിൽ പങ്കെടുക്കും. സ്‌കൂൾ പരിപാടികളുടെ ഔപചാരിക ഉദ്‌ഘാടനം യാമ്പു വിദ്യാഭ്യാസ വകുപ്പ് അസി. ​ഡയറക്ടർ സലിം ബിൻ അബിയാൻ അൽ അത്​വി നിർവഹിച്ചു.

വിദ്യാഭ്യാസ വകുപ്പിലെ വിവിധ വകുപ്പ് മേധാവികളും സൂപ്പർ വൈസർമാരും ചടങ്ങിൽ പങ്കെടുത്തു. വിദ്യാർഥികൾക്കായി ആഘോഷത്തോട്​ അനുബന്ധിച്ച് വിവിധ മത്സര പരിപാടികളും സംഘടിപ്പിക്കും. സൗദി ജനറൽ എൻറർടൈൻമ​​െൻറ്​ അതോറിറ്റിയുടെ കീഴിലും വിവിധ പരിപാടികൾ ആസൂത്രണം ചെയ്യുന്നുണ്ട്. സൗദി പതാകകളും കൊടി തോരണങ്ങളും കൊണ്ട് നഗര വീഥികൾ അലങ്കരിക്കും. ഇതിനുള്ള മുന്നൊരുക്കത്തിലാണ് നഗര സഭയും. സ്വദേശികൾക്കും വിദേശികൾക്കും ഒരുപോലെ ആസ്വദിക്കാൻ ഉതകുന്ന വിവിധ സാംസ്കാരിക കലാ പരിപാടികൾ, വെടിക്കെട്ടുകൾ, ലേസർ ഷോകൾ, പ്രദർശനങ്ങൾ എന്നിവയും സംഘടിപ്പിക്കുന്നുണ്ട്. ദേശീയ വിദ്യാഭ്യാസ സ്ഥാപനങ്ങളെ പോലെ പ്രദേശത്തെ ഇൻറർ നാഷണൽ സ്‌കൂൾ അധികൃതരും വിവിധ മലയാളി കൂട്ടായ്മകളും വിപുലമായ ആഘോഷ പരിപാടികൾ സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ്.

Tags:    
News Summary - yamboo educational-saudi-saudi news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.