റിയാദ്: കൊടുംതണുപ്പിൽ വിറയ്ക്കുന്ന ഉത്തരേന്ത്യൻ ഗ്രാമങ്ങളിലെ പാവപ്പെട്ടവർക്ക് സാന്ത്വനവുമായി റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി. മുസ്ലിം ലീഗിന് കീഴിലുള്ള ലാഡർ ഫൗണ്ടേഷൻ നടപ്പാക്കുന്ന പുതപ്പ് സമാഹരണ യജ്ഞത്തിന്റെ ഭാഗമായി 3000 കമ്പിളി പുതപ്പുകളാണ് റിയാദ് കെ.എം.സി.സി കൈമാറിയത്.
പുതപ്പുകൾ വാങ്ങുന്നതിനായി കെ.എം.സി.സി പ്രവർത്തകർക്കിടയിൽനിന്ന് ഒരാഴ്ചക്കുള്ളിൽ സമാഹരിച്ച ഒമ്പതു ലക്ഷം രൂപ സൗദി നാഷനൽ കമ്മിറ്റിക്ക് കൈമാറി.ഉത്തരേന്ത്യൻ ഗ്രാമങ്ങളിലെ ദുരിതമനുഭവിക്കുന്ന സാധാരണക്കാരിലേക്ക് സഹായമെത്തിക്കാൻ കാണിച്ച ആവേശം മാതൃകാപരമാണെന്നും ഈ ദൗത്യവുമായി സഹകരിച്ച എല്ലാ ഭാരവാഹികൾക്കും പ്രവർത്തകർക്കും നന്ദി അറിയിക്കുന്നതായും സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സി.പി. മുസ്തഫ, ജനറൽ സെക്രട്ടറി ശുഐബ് പനങ്ങാങ്ങര എന്നിവർ വാർത്തക്കുറിപ്പിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.