പഞ്ചദിന ഡബ്ല്യു.പി.സി എനർജി കോൺഗ്രസ് ഒക്ടോബർ 11 മുതൽ റിയാദിൽ

റി​യാ​ദ്: ആ​ഗോ​ള ഊ​ർ​ജ​മേ​ഖ​ല​യി​ലെ പ്ര​മു​ഖ​രു​ടെ സം​ഗ​മ​മാ​യ ഡ​ബ്ല്യു.​പി.​സി എ​ന​ർ​ജി കോ​ൺ​ഗ്ര​സി​ന്റെ 25ാമ​ത് എ​ഡി​ഷ​ൻ ഒ​ക്ടോ​ബ​ർ 11 മു​ത​ൽ 15 വ​രെ​യു​ള്ള തി​യ്യ​തി​ക​ളി​ൽ റി​യാ​ദി​ൽ ന​ട​ക്കും. സൗ​ദി അ​റേ​ബ്യ​യി​ൽ ആ​ദ്യ​മാ​യാ​ണ് ലോ​ക​ത്തെ പ്ര​മു​ഖ ഊ​ർ​ജ സ​മ്മേ​ള​ന​മാ​യ ഡ​ബ്ല്യു.​പി.​സി എ​ന​ർ​ജി കോ​ൺ​ഗ്ര​സ് അ​ര​ങ്ങേ​റു​ന്ന​ത്. റി​യാ​ദ് ഫ്ര​ണ്ട് എ​ക്സി​ബി​ഷ​ൻ ആ​ൻ​ഡ് കോ​ൺ​ഫ​റ​ൻ​സ് സെ​ന്റ​റി​ലാ​ണ് അ​ഞ്ചു​ദി​വ​സ​ത്തെ സ​മ്മേ​ള​നം.

‘എ​ല്ലാ​വ​ർ​ക്കു​മാ​യി ഊ​ർ​ജ​ഭാ​വി​യി​ലേ​ക്കു​ള്ള മാ​ർ​ഗ​ങ്ങ​ൾ’ എ​ന്ന പ്ര​മേ​യ​ത്തി​ൽ ന​ട​ക്കു​ന്ന കോ​ൺ​ഗ്ര​സി​ൽ ഊ​ർ​ജ മ​ന്ത്രി​മാ​ർ, വ്യ​വ​സാ​യ പ്ര​മു​ഖ​ർ, ന​യ​രൂ​പ​വ​ത്ക​ര​ണ വി​ദ​ഗ്ധ​ർ, നി​ക്ഷേ​പ​ക​ർ, വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ ഊ​ർ​ജ​മേ​ഖ​ലാ വി​ദ​ഗ്ധ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും. 25,000ത്തി​ലേ​റെ പ്ര​തി​നി​ധി​ക​ളും 100 ഊ​ർ​ജ​മ​ന്ത്രി​മാ​രും 500 സി.​ഇ.​ഒ​മാ​രും 800 പ്ര​ഭാ​ഷ​ക​രും 1,000 ക​മ്പ​നി​ക​ളു​ടെ പ്ര​തി​നി​ധി​ക​ളും പ​ങ്കെ​ടു​ക്കു​മെ​ന്നാ​ണ് സം​ഘാ​ട​ക​ർ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

ഊ​ർ​ജ​സു​ര​ക്ഷ, ആ​ഗോ​ള എ​ണ്ണ-​വാ​ത​ക വി​പ​ണി, നി​ർ​മി​ത​ബു​ദ്ധി, ഡി​ജി​റ്റ​ൽ പ​രി​വ​ർ​ത്ത​നം, നി​ക്ഷേ​പം, നി​ർ​ണാ​യ​ക ധാ​തു​ക്ക​ൾ, കാ​ർ​ബ​ൺ മാ​നേ​ജ്മെ​ന്റ്, പ്ര​കൃ​തി​വാ​ത​കം, പു​ന​രു​പ​യോ​ഗ ഊ​ർ​ജം, ഭാ​വി​യി​ലെ ഊ​ർ​ജ​മി​ശ്രി​തം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ൽ 30ലേ​റെ മ​ന്ത്രി​ത​ല, ത​ന്ത്ര​പ്ര​ധാ​ന സെ​ഷ​നു​ക​ൾ ന​ട​ക്കും. ഒ​ക്ടോ​ബ​ർ 11ന് ​മ​ന്ത്രി​ത​ല ഗാ​ലാ ഡി​ന്ന​റോ​ടെ പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്ക​മാ​കും. ഒ​ക്ടോ​ബ​ർ 12ന് ​ഔ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​നം ന​ട​ക്കും. സൗ​ദി ഊ​ർ​ജ​മ​ന്ത്രി പ്രി​ൻ​സ് അ​ബ്ദു​ൽ അ​സീ​സ് ബി​ൻ സ​ൽ​മാ​ൻ, ഡ​ബ്ല്യു.​പി.​സി എ​ന​ർ​ജി പ്ര​സി​ഡ​ന്റ് പെ​ഡ്രോ മി​റാ​സ് എ​ന്നി​വ​ർ പ്ര​ധാ​ന പ്ര​ഭാ​ഷ​ക​രാ​യി​രി​ക്കും.

ആ​ഗോ​ള ഊ​ർ​ജ നി​ക്ഷേ​പം 2026ൽ ​റെ​ക്കോ​ർ​ഡ് 3.4 ട്രി​ല്യ​ൺ ഡോ​ള​റി​ലെ​ത്തു​മെ​ന്നാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്. ഇ​തി​ൽ 2.2 ട്രി​ല്യ​ൺ ഡോ​ള​ർ ശു​ദ്ധ ഊ​ർ​ജം, വൈ​ദ്യു​തി ഗ്രി​ഡു​ക​ൾ, സം​ഭ​ര​ണ സം​വി​ധാ​ന​ങ്ങ​ൾ, ഊ​ർ​ജ​ക്ഷ​മ​ത തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലേ​ക്കാ​യി​രി​ക്കും നീ​ങ്ങു​ക. എ​ണ്ണ, വാ​ത​കം, ക​ൽ​ക്ക​രി മേ​ഖ​ല​ക​ളി​ലേ​ക്ക് ഏ​ക​ദേ​ശം 1.2 ട്രി​ല്യ​ൺ ഡോ​ള​റും നി​ക്ഷേ​പി​ക്ക​പ്പെ​ടു​മെ​ന്നാ​ണ് അ​ന്താ​രാ​ഷ്ട്ര ഊ​ർ​ജ ഏ​ജ​ൻ​സി​യു​ടെ ക​ണ​ക്ക്.

സൗ​ദി അ​രാം​കോ, സീ​മെ​ൻ​സ് എ​ന​ർ​ജി, മൈ​ക്രോ​സോ​ഫ്റ്റ്, സാം​സ​ങ് ഇ&​എ തു​ട​ങ്ങി​യ ക​മ്പ​നി​ക​ളു​ടെ മേ​ധാ​വി​ക​ൾ ഊ​ർ​ജ​മേ​ഖ​ല​യി​ൽ എ.​ഐ​യും ഡി​ജി​റ്റ​ൽ സാ​ങ്കേ​തി​ക​വി​ദ്യ​ക​ളും സൃ​ഷ്ടി​ക്കു​ന്ന മാ​റ്റ​ങ്ങ​ളെ​ക്കു​റി​ച്ച് ച​ർ​ച്ച ചെ​യ്യും. ബി.​പി സി.​ഇ.​ഒ മെ​ഗ് ഒ’​നീ​ൽ, എ​ക്സോ​ൺ​മൊ​ബി​ൽ ചെ​യ​ർ​മാ​നും സി.​ഇ.​ഒ​യു​മാ​യ ഡാ​ര​ൻ വു​ഡ്സ്, ടോ​ട്ട​ൽ എ​ന​ർ​ജീ​സ് ചെ​യ​ർ​മാ​നും സി.​ഇ.​ഒ​യു​മാ​യ പാ​ട്രി​ക് പു​യാ​നെ എ​ന്നി​വ​രും പ​ങ്കെ​ടു​ക്കും.

സൗ​ദി​യു​ടെ വി​ഷ​ൻ 2030 പ​രി​വ​ർ​ത്ത​നം, ആ​ഗോ​ള ഊ​ർ​ജ സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യി​ൽ രാ​ജ്യ​ത്തി​ന്റെ വ​ർ​ധി​ച്ചു​വ​രു​ന്ന പ​ങ്ക് എ​ന്നി​വ ച​ർ​ച്ച ചെ​യ്യു​ന്ന​തി​നാ​യി പ്ര​ത്യേ​ക മ​ന്ത്രി​ത​ല സം​വാ​ദ​വും ന​ട​ക്കും. കാ​ർ​ബ​ൺ ക്യാ​പ്ച​ർ, കാ​ർ​ബ​ൺ വി​പ​ണി, പു​ന​രു​പ​യോ​ഗ ഊ​ർ​ജം, നി​ർ​ണാ​യ​ക ധാ​തു​ക്ക​ളു​ടെ വി​ത​ര​ണ​ശൃം​ഖ​ല, ഊ​ർ​ജ​സു​ര​ക്ഷ തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളും സ​മ്മേ​ള​ന​ത്തി​ന്റെ ഭാ​ഗ​മാ​കും.

കോ​ൺ​ഗ്ര​സി​നോ​ട​നു​ബ​ന്ധി​ച്ച് ഒ​ക്ടോ​ബ​ർ 11 മു​ത​ൽ 15 വ​രെ റി​യാ​ദ് എ​ന​ർ​ജി വീ​ക്ക് ന​ട​ക്കും. വി​വി​ധ മ​ന്ത്രി​ത​ല യോ​ഗ​ങ്ങ​ൾ, വ്യ​വ​സാ​യ സം​ഗ​മ​ങ്ങ​ൾ, നെ​റ്റ്‌​വ​ർ​ക്കി​ങ് പ​രി​പാ​ടി​ക​ൾ, വ​നി​ത​ക​ൾ​ക്കും യു​വ​പ്ര​വ​ർ​ത്ത​ക​ർ​ക്കു​മാ​യി പ്ര​ത്യേ​ക പ​രി​പാ​ടി​ക​ൾ, എ​ന​ർ​ജി ഹാ​ക്ക​ത്തോ​ൺ, എ​ന​ർ​ജി ഗെ​യിം​സ് തു​ട​ങ്ങി​യ​വ​യും കോ​ൺ​ഗ്ര​സ്സി​ന്റെ ഭാ​ഗ​മാ​യി ന​ട​ക്കും.

Tags:    
News Summary - Global Leaders Gather in Riyadh for 5-Day WPC Energy Congress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.