രാ​ഹു​ൽ ഗാ​ന്ധി​യ​ട​ക്ക​മു​ള്ള പ്ര​തി​പ​ക്ഷ നേ​താ​ക്ക​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത സം​ഭ​വ​ത്തി​ൽ റി​യാ​ദ് ഒ.​ഐ.​സി.​സി പ്ര​തി​ഷേ​ധി​ച്ചു

റി​യാ​ദ്: മു​ഖ്യ തി​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ണ​ർ ഗ്യാ​നേ​ഷ് കു​മാ​റി​ന്റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് ഡ​ൽ​ഹി​യി​ൽ ന​ട​ന്ന പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധ​ത്തി​നി​ടെ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളാ​യ രാ​ഹു​ൽ ഗാ​ന്ധി, പ്രി​യ​ങ്ക ഗാ​ന്ധി എ​ന്നി​വ​രെ​യും മ​റ്റ് പ്ര​തി​പ​ക്ഷ എം. ​പി​മാ​രെ​യും പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത സം​ഭ​വ​ത്തി​ൽ റി​യാ​ദ് ഒ.​ഐ.​സി.​സി ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തി.

മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട പ്ര​തി​ഷേ​ധ​ത്തി​നൊ​ടു​വി​ലാ​ണ് രാ​ഹു​ൽ ഗാ​ന്ധി, പ്രി​യ​ങ്ക ഗാ​ന്ധി ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​തി​പ​ക്ഷ നേ​താ​ക്ക​ളെ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. അ​ഭി​പ്രാ​യ സ്വാ​ത​ന്ത്ര്യ​വും സ​മാ​ധാ​ന​പ​ര​മാ​യി പ്ര​തി​ഷേ​ധി​ക്കാ​നു​ള്ള അ​വ​കാ​ശ​വും ജ​നാ​ധി​പ​ത്യ സം​വി​ധാ​ന​ത്തി​ന്റെ അ​ടി​സ്ഥാ​ന ത​ത്വ​ങ്ങ​ളാ​ണെ​ന്ന് റി​യാ​ദ് ഒ.​ഐ.​സി.​സി പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. ജ​നാ​ധി​പ​ത്യ​പ​ര​മാ​യ പ്ര​തി​ഷേ​ധ​വു​മാ​യി മു​ന്നോ​ട്ടു​പോ​യ ജ​ന​പ്ര​തി​നി​ധി​ക​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ന​ട​പ​ടി പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെ​ന്നും സം​ഘ​ട​ന വ്യ​ക്ത​മാ​ക്കി.

തി​ര​ഞ്ഞെ​ടു​പ്പ് സം​വി​ധാ​ന​ത്തി​ന്റെ വി​ശ്വാ​സ്യ​ത​യും സു​താ​ര്യ​ത​യും സം​ബ​ന്ധി​ച്ച് പ്ര​തി​പ​ക്ഷം ഉ​ന്ന​യി​ക്കു​ന്ന ആ​ശ​ങ്ക​ക​ൾ ജ​നാ​ധി​പ​ത്യ പ​ര​മാ​യ രീ​തി​യി​ൽ പ​രി​ഗ​ണി​ക്കു​ന്ന​തി​ന് പ​ക​രം പ്ര​തി​ഷേ​ധി​ക്കു​ന്ന ജ​ന​പ്ര​തി​നി​ധി​ക​ളെ ത​ട​യു​ക​യും ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യും ചെ​യ്യു​ന്ന​ത് ജ​നാ​ധി​പ​ത്യ മൂ​ല്യ​ങ്ങ​ളെ ദു​ർ​ബ​ല​പ്പെ​ടു​ത്തു​ന്ന​താ​ണ്. ഭ​ര​ണ​ഘ​ട​ന ഉ​റ​പ്പു​ന​ൽ​കു​ന്ന അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്കേ​ണ്ട ഉ​ത്ത​ര​വാ​ദി​ത്വം ഭ​ര​ണ​കൂ​ട​ത്തി​നു​ണ്ടെ ന്നും ​ഒ.​ഐ.​സി.​സി ചൂ​ണ്ടി​ക്കാ​ട്ടി.​

രാ​ജ്യ​ത്തെ തി​ര​ഞ്ഞെ​ടു​പ്പ് പ്ര​ക്രി​യ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​യ​രു​ന്ന സം​ശ​യ​ങ്ങ​ൾ​ക്കും പ​രാ​തി​ക​ൾ​ക്കും സു​താ​ര്യ മാ​യ മ​റു​പ​ടി ന​ൽ​ക​ണ​മെ​ന്നും തി​ര​ഞ്ഞെ​ടു​പ്പ് സം​വി​ധാ​ന​ത്തി​ൽ ജ​ന​ങ്ങ​ൾ​ക്കു​ള്ള വി​ശ്വാ​സം ശ​ക്തി​പ്പെ​ടു​ത്തു​ന്ന തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി ക്ക​ണ​മെ​ന്നും റി​യാ​ദ് ഒ.​ഐ.​സി.​സി ആ​വ​ശ്യ​പ്പെ​ട്ടു.

​ജ​നാ​ധി​പ​ത്യ​വും ഭ​ര​ണ​ഘ​ട​ന​യും സം​ര​ക്ഷി​ക്കു​ന്ന​തി​നാ​യി കോ​ൺ​ഗ്ര​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ ന​ട​ത്തു​ന്ന പോ​രാ​ട്ട​ങ്ങ​ൾ​ക്ക് പ്ര​വാ​സി സ​മൂ​ഹ​ത്തി​ന്റെ പി​ന്തു​ണ​യു​ണ്ടാ​കു​മെ​ന്നും റി​യാ​ദ് ഒ.​ഐ.​സി.​സി വ്യ​ക്ത​മാ​ക്കി. തി​ര​ഞ്ഞെ​ടു​പ്പ് സം​വി​ധാ​ന​ത്തി​ന്റെ വി​ശ്വാ​സ്യ​ത ഉ​റ​പ്പാ​ക്കു​ന്ന​തി​നും ജ​നാ​ധി​പ​ത്യ അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ന്ന​തി​നും ശ​ക്ത​മാ​യ ജ​ന​കീ​യ ഇ​ട​പെ​ട​ൽ ആ​വ​ശ്യ​മാ​ണെ​ന്നും ഒ.​ഐ.​സി.​സി വാ​ർ​ത്താ​ക്കു​റി​പ്പി​ൽ പ​റ​ഞ്ഞു.

Tags:    
News Summary - Riyadh OICC Protests Detention of Rahul Gandhi and Opposition Leaders

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.