മുഹമ്മദ് സലീം
മുഹമ്മദ് സലീമിന് ജിദ്ദ മല്ലൂസ് സ്വീകരണം നൽകി
ജിദ്ദ: വിശുദ്ധ ഉംറ നിർവഹിക്കാനെത്തിയ മുൻ ജിദ്ദ പ്രവാസിയും പെരിന്തൽമണ്ണ നഗരസഭ മുൻ ചെയർമാനുമായിരുന്ന മുഹമ്മദ് സലീമിനും സഹധർമിണിക്കും 'ജിദ്ദ മല്ലൂസ്' ജിദ്ദയിൽ സ്വീകരണം നൽകി. ലത്തീഫ് എൻ. കൺഫേർട്ട്സ് പരിപാടിയിൽ അധ്യക്ഷത വഹിച്ചു.
ഡോക്റ്റർ ഇന്ദു, അനുപമ ബിജു, അബ്ദുന്നാസർ ശാന്തപുരം, അയ്യൂബ് മാസ്റ്റർ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. വാസു ഹംദാൻ ആലപിച്ച കവിതകളും അബ്ദുൽ കരീം മാവൂരിന്റെ ഗാനാലാപനവും സന്തോഷ് കളക്കാട്ടിന്റെ കീർത്തനവും സ്വീകരണ പരിപാടിക്ക് മാറ്റ് കൂട്ടി. മുഹമ്മദ് സലിം മറുപടി പ്രസംഗം നടത്തി. പ്രവാസത്തിലെ മധുരിക്കുന്ന ഓർമകൾ എന്നും നില നിൽക്കുന്നതാണെന്നും നാട്ടിലെ പൊതു സേവന മേഖല യിൽ ഇടപെടാൻ കഴിയുന്നത് വലിയ അഭിമാനമായി തോന്നുന്നതായും അദ്ദേഹം പറഞ്ഞു.
പെരിന്തൽമണ്ണ ടൗണിലെ വഴിയോരക്കച്ചവടക്കാരെ പുനരധിവസിപ്പിച്ചതും, 'ലൈഫ് വിഷൻ' പദ്ധതിയിലൂടെ പാവപ്പെട്ടവർക്ക് വീട് നിർമ്മിച്ച് നൽകിയതും, ഹരിതകർമസേന രൂപീകരിച്ച് നഗരത്തെ മാലിന്യമുക്തമാക്കിയതും തന്റെ ഭരണകാലത്തുണ്ടായ പ്രധാന വികസന നേട്ടങ്ങളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അദ് നു, ബിജു രാമന്തളി, യൂസഫ്, റംല, നഫീഹ, താഹിർ, ഫസലുറഹ്മാൻ, എന്നിവരാണ് പരിപാടികൾ ഏകോപിപ്പിച്ചത്. നൗഷാദ് ചാത്തല്ലൂർ സ്വാഗതവും ഷമീം ടീച്ചർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.